‘ഏഴഴകിൽ ഷമി ‘: ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച മാസ്മരിക ബൗളിങ്ങുമായി മൊഹമ്മദ് ഷമി |World Cup 2023 | Mohammed Shami

ഈ നിമിഷം ഓരോ ഇന്ത്യക്കാരന്റെയും ചുണ്ടുകളിൽ “What a beauty Mohammed Shami” എന്നായിരിക്കും എന്നതിൽ സംശയമില്ല.വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് 2023 സെമി ഫൈനലിൽ 397 റൺസിന്റെ ഭീമാകാരമായ സ്‌കോറാണ് നേടിയതെങ്കിലും ഇന്ത്യയെ പല ഘട്ടങ്ങളിലും സമ്മർദ്ദത്തിലാക്കാൻ കിവികൾക്ക് കഴിഞ്ഞു.

ഈ നിർണായക നിമിഷത്തിൽ ബ്ലാക്ക് ക്യാപ്‌സിനെതിരെ നിർണായക വിക്കറ്റുകൾ നേടി ഷമി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.ഓപ്പണർ ഡെവൺ കോൺവേയുടെയും രച്ചിൻ രവീന്ദ്രയുടെയും വിക്കറ്റുകൾ സ്വന്തമാക്കി കിവി ബാറ്റർമാർ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടി നൽകി.രു ക്യാച്ച് കൈവിട്ടുപോയെങ്കിലും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണെ പുറത്താക്കി ഷമി വമ്പൻ തിരിച്ചു വരവ് നടത്തി.

ഡാരിൽ മിച്ചലുമായുള്ള 181 റൺസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇതോടെ തകർന്നു.കിടിലൻ കൂട്ടുകെട്ട് നിർത്തുക മാത്രമല്ല അതേ ഓവറിൽ ടോം ലാതമിനെ ഡക്കിന് പുറത്താക്കുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു.പിന്നാലെ സെഞ്ച്വറി പൂർത്തിയാക്കിയ മിച്ചൽ , സൗത്തീ ,ഫെർഗൂസൻ എന്നിവരുടെ കൂടെ വിക്കറ്റ് വീഴ്ത്തി ഷമി ഇന്ത്യൻ ജയം പൂർത്തിയാക്കി.മുഹമ്മദ് ഷാമി 57 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകൾ സ്വന്തമാക്കി.

ലോകകപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി മുഹമ്മദ് ഷമി.2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 6/23 നേടിയ ആശിഷ് നെഹ്‌റയുടെ പ്രകടനത്തെയാണ് ഷമി മറികടന്നത്.ഈ ഏഴു വിക്കറ്റുകൾ നേടിയതോടെ ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയിൽ ഷമി ഒന്നാമതെത്തി. ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന താരമായും അദ്ദേഹം മാറി.മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, വസീം അക്രം, മുത്തയ്യ മുരളീധരൻ, ലസിത് മലിംഗ, ഗ്ലെൻ മഗ്രാത്ത് എന്നിവരുൾപ്പെടെയുള്ള ഇതിഹാസ ബൗളർമാരുടെ കൂട്ടത്തിൽ ഈ അസാധാരണ നേട്ടം ഷമിയെ ഉൾപ്പെടുത്തി. 71 വിക്കറ്റുമായി മഗ്രാത്ത് മുന്നിലാണ്, മുരളീധരൻ (68), സ്റ്റാർക്ക് (58), ബോൾട്ട് (52), വസീം (55), മലിംഗ (56), ഷമി (51) എന്നിവർ തൊട്ടുപിന്നിൽ.

കൂടാതെ ലോകകപ്പിൽ നാല് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി.ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് ഷമി തകർത്തത്.ഏകദിന ലോകകപ്പ് ചരിത്രത്തിൽ സ്റ്റാർക്ക് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങൾ നേടിയിട്ടുണ്ട്.2015 ലെ അരങ്ങേറ്റ ലോകകപ്പിൽ ഏഴ് കളികളിൽ നിന്ന് 17.29 ശരാശരിയോടെ 17 വിക്കറ്റുകൾ നേടി.2019 എഡിഷനിൽ നാല് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും, 13.78 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 14 വിക്കറ്റ് നേടി.2023 ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ ഷമി ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ ഹർദിക് പാണ്ട്യക്ക് പരിക്ക് പറ്റിയതോടെയാണ് ഷമി ടീമിലേക്ക് വരുന്നത്.

Rate this post