ലോകകപ്പിന്റെ തുടക്കം മുതൽ മുഹമ്മദ് ഷമിയെ കളിപ്പിക്കണമായിരുന്നെന്ന് ഗൗതം ഗംഭീർ|Mohammed Shami

2023 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം മുതൽ പേസർ മുഹമ്മദ് ഷമി ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ പറഞ്ഞു.ഇന്നലെ ധർമ്മശാലയിൽ ഇന്ത്യ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ ഷമി 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിച്ച ഗംഭീർ, ഷമിക്ക് വ്യത്യസ്തമായ ക്ലാസുണ്ടെന്ന് പറഞ്ഞു, തുടക്കം മുതൽ ടീമിന്റെ ഭാഗമാകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഏകദിന ലോകകപ്പിൽ ഒന്നിലധികം തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഷമി.“ഷമിക്ക് വേറെ ക്ലാസ്സുണ്ട്. അദ്ദേഹത്തെ പുറത്തിരുത്താൻ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് വളരെയധികം കരുത്ത് ആവശ്യമാണ്. ഇന്ത്യ തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല, എന്നിരുന്നാലും, തുടക്കം മുതൽ മുഹമ്മദ് ഷമി ഈ പ്ലെയിംഗ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു, ”ഗംഭീർ പറഞ്ഞു.

ന്യൂസിലൻഡിനെതിരെ 10 ഓവറിൽ 54 റൺസ് വഴങ്ങിയാണ് ഷമി 5 വിക്കറ്റ് വീഴ്ത്തിയത്. “ധർമ്മശാല ഗ്രൗണ്ടിൽ അഞ്ച് ബൗളർമാരുമായാണ് ഇന്ത്യ പോയത് .അത് ബൗളർമാർക്ക് വളരെ ബുദ്ധിമുട്ടാണ്,ടീം മാനേജ്‌മെന്റ് അവനെ എങ്ങനെ പുറത്താക്കുമെന്ന് കണ്ടറിയണം. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ അവർ ഷമിയെ ടീമിൽ നിലനിർത്തുമോ ?, ”ഗംഭീർ കൂട്ടിച്ചേർത്തു.

ധർമ്മശാലയിൽ നടന്ന ഈ നിർണായക ലോകകപ്പ് പോരാട്ടത്തിൽ ന്യൂസിലൻഡിനെ 273 റൺസിന് പുറത്താക്കാൻ ഷമിയുടെ ബൗളിംഗ് ഇന്ത്യയെ സഹായിച്ചു.മറുപടിയിൽ കോഹ്‌ലി 95 റൺസ് നേടിയപ്പോൾ 46 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ്മയും 39 റൺസ് നേടിയ ജഡേജയും 2023 ലോകകപ്പിൽ തുടർച്ചയായ അഞ്ചാം വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു.

Rate this post