‘റോക്കറ്റ് സയൻസില്ല, താളം മാത്രം’ : ഇന്ത്യയുടെ ഏറ്റവും മികച്ച ലോകകപ്പ് വിക്കറ്റ് വേട്ടക്കാരനായ ഷമി വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്നു |Mohammed Shami

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് ഘട്ട മത്സരത്തിൽ ശ്രീലങ്കയെ 302 റൺസിന് തകർത്ത് ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി.മെൻ ഇൻ ബ്ലൂ ടൂർണമെന്റിൽ തുടർച്ചയായ ഏഴാം വിജയം രേഖപ്പെടുത്തുകയും ദക്ഷിണാഫ്രിക്കയെ പിന്തള്ളി 14 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

മത്സരത്തിൽ ഇന്ത്യക്കായി 5 വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ്‌ ഷമിയാണ് മാൻ ഓഫ് ദി മാച്ച്. മത്സര ശേഷം ഷമി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.”ഞങ്ങളുടെ ബൗളിംഗ് നല്ല നിലയിലാണ്, ഞങ്ങൾ എല്ലാവരും മികച്ച താളത്തിൽ ആണ് പന്തെറിയുന്നത് , എല്ലാവരും അവരുടെ ബൗളിംഗ് ആസ്വദിക്കുന്നു, എല്ലാവരും പരസ്പരം വിജയത്തിൽ സന്തോഷിക്കുന്നു, അതിലും പ്രധാനമായി, ഞങ്ങൾ ഒരു യൂണിറ്റായി ബൗൾ ചെയ്യുന്നു,അതിന്റെ ഫലങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും ഞാൻ എപ്പോഴും നല്ല ഏരിയകളിൽ പന്തെറിയാനും നല്ല താളത്തിലായിരിക്കാനും ശ്രമിക്കാറുണ്ട്. ” ഷമി തുറന്ന് പറഞ്ഞു.

സഹീർ ഖാനും ജവഗൽ ശ്രീനാഥും നേടിയ 44 റൺസ് മറികടന്ന് ഷമി തന്റെ അവസാന വിക്കറ്റുമായി ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറുകയും ചെയ്തു. ”എല്ലായ്പ്പോഴും എന്നപോലെ, ശരിയായ ഏരിയകളിൽ പന്ത് പിച്ച് ചെയ്യാനും ശരിയായ താളം കണ്ടെത്താനും ശ്രമിക്കുന്നു, കാരണം വലിയ ടൂർണമെന്റുകളിൽ നിങ്ങൾക്ക് താളം നഷ്ടപ്പെട്ടാൽ അത് തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടാണ്, “ഷമി പറഞ്ഞു.

“റോക്കറ്റ് സയൻസ് വേണ്ട. താളം, നല്ല ഭക്ഷണം, നിങ്ങളുടെ മനസ്സ് അലങ്കോലപ്പെടാതെ സൂക്ഷിക്കുക, ഏറ്റവും പ്രധാനമായി, ജനങ്ങളുടെ സ്നേഹം. ഇന്ത്യയിൽ ഞങ്ങൾക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. നിങ്ങൾ ഇന്ത്യക്ക് പുറത്ത് പോകുമ്പോൾ, നിങ്ങൾക്ക് ഇന്ത്യക്കാരിൽ നിന്ന് വളരെയധികം പിന്തുണ ലഭിക്കും. അതിനാൽ എല്ലാവരെയും സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും.ഡ്രസ്സിംഗ് റൂം വളരെ നല്ല മൂഡിലാണ്” ഷമി പറഞ്ഞു.

4.2/5 - (5 votes)