‘സത്യസന്ധമായി പറഞ്ഞാൽ, എന്റെ കരിയറിൽ വിരാട് കോഹ്‌ലിയുടെ പങ്ക് വളരെ വലുതാണ്’, കോഹ്‌ലിയുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് മുഹമ്മദ് സിറാജ് | Mohammed Siraj
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ൽ ഗുജറാത്ത് ടൈറ്റൻസുമായി (ജിടി) തന്റെ ആദ്യ സീസണിനായി തയ്യാറെടുക്കുമ്പോൾ പുതിയൊരു യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2018 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) പ്രധാന കളിക്കാരനായിരുന്ന സിറാജ് പുതിയ ടീമിനായി കളിയ്ക്കാൻ ഒരുങ്ങുകയാണ്.
ബെംഗളൂരു ടീം വിടുന്നത് വൈകാരികമായി ബുദ്ധിമുട്ടാണെന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.കാരണം ഐപിഎല്ലിൽ ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച സിറാജ് ആദ്യ ഘട്ടങ്ങളിൽ ധാരാളം റൺസ് വഴങ്ങിയിരുന്നു . അതുകൊണ്ട് ധാരാളം വിമർശനങ്ങളും കളിയാക്കലുകളും ഉണ്ടായി, അച്ഛനെപ്പോലെ ഓട്ടോ ഓടിക്കാൻ ആളുകൾ ആവശ്യപ്പെട്ടു. പക്ഷേ, അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി മികച്ച പിന്തുണ നൽകി.
Mohammed Siraj talks about his journey with RCB in the IPL ❤️🌟#Cricket #Siraj #RCB #IPL2025 pic.twitter.com/wOktocnYFf
— Sportskeeda (@Sportskeeda) March 20, 2025
അത് മുതലെടുത്ത് സിറാജ് പുരോഗതി കൈവരിച്ചു, 2018, 2019 സീസണുകളിൽ അസാധാരണമായ പ്രകടനം കാഴ്ചവച്ചു.അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്, ഇന്ന് ടെസ്റ്റ് ക്രിക്കറ്റിലെ മുൻനിര ബൗളറാകുന്ന നിലയിലേക്ക് അദ്ദേഹം മുന്നേറി. ഇത്തരമൊരു അവസരം നൽകിയതിന് ശേഷം വിരാട് കോഹ്‌ലിയെയും ബെംഗളൂരു ടീമിനെയും വിടുന്നത് ബുദ്ധിമുട്ടാണെന്ന് സിറാജ് പറഞ്ഞു.ഐപിഎൽ കരിയറിലെ വെല്ലുവിളി നിറഞ്ഞ ആദ്യ വർഷങ്ങളിൽ കോഹ്‌ലിയിൽ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് സിറാജ് നന്ദി പറഞ്ഞു.
“ഈ പുതിയ സീസണിൽ ഗുജറാത്തിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷം. അതേസമയം, ആർസിബി വിടുന്നത് വികാരഭരിതമായി തോന്നുന്നു, കാരണം പ്രയാസകരമായ സമയങ്ങളിൽ വിരാട് ഭായ് എനിക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ ഇവിടെയും, ഗില്ലിന്റെ നേതൃത്വത്തിൽ ഞങ്ങൾക്ക് നല്ലൊരു ടീമുണ്ട്,” അദ്ദേഹം പറഞ്ഞു.”സത്യം പറഞ്ഞാൽ, വിരാട് കോഹ്‌ലിക്ക് എന്റെ കരിയറിൽ വലിയൊരു പങ്കുണ്ട്. 2018 ലും 2019 ലും എന്റെ മോശം സമയങ്ങളിൽ അദ്ദേഹം എന്നെ പിന്തുണച്ചു, എന്നെ നിലനിർത്തുകയും ചെയ്തു. അതിനുശേഷം, എന്റെ പ്രകടനവും ഗ്രാഫും ഉയർന്നു. അദ്ദേഹം വളരെയധികം പിന്തുണ നൽകി. ആർസിബി വിടുന്നത് എനിക്ക് വളരെ വികാരാധീനമായി,” സിറാജ് പറഞ്ഞു.

വർഷങ്ങളായി ആർസിബിക്ക് സിറാജ് നൽകിയ സംഭാവനകൾ അദ്ദേഹത്തെ അവരുടെ പേസ് ആക്രമണത്തിൽ നിർണായക ഭാഗമാക്കി. 87 മത്സരങ്ങളിൽ നിന്ന് 31.45 ശരാശരിയിൽ 83 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം 4/21 ആണ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സീസൺ 2023 ൽ ആയിരുന്നു, അവിടെ 14 മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.