ലോകത്തിന്റെ കയ്യടി നേടി സിറാജ് , ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തെ അനുമോദിച്ച് മോഹൻലാൽ|Mohammed Siraj

കഴിഞ്ഞ ദിവസം നടന്ന ഏഷ്യ കപ്പ് ഫൈനൽ മത്സരത്തിൽ, ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിലാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ തകർപ്പൻ വിജയം നേടിയത്. മത്സരത്തിന് ശേഷം മാതൃകാപരമായ ഒരു പ്രവർത്തിയും മുഹമ്മദ് സിറാജ് നടത്തിയിരിക്കുന്നു.

മത്സരത്തിൽ മുഹമ്മദ് സിറാജ് 6 വിക്കറ്റുകൾ അതിവേഗം വീഴ്ത്തിയതോടെ, ശ്രീലങ്ക 50 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി മുഹമ്മദ് സിറാജിനെ ആണ് തിരഞ്ഞെടുത്തത്. തനിക്ക് ലഭിച്ച 5000 ഡോളർ സമ്മാനത്തുക മുഹമ്മദ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകുകയായിരുന്നു. ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രവർത്തനം നേരത്തെ തന്നെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ഗ്രൗണ്ട് സ്റ്റാഫുകൾ ഇല്ലാതെ, ഈ ടൂർണമെന്റ് തന്നെ നടക്കുമായിരുന്നില്ല എന്നാണ് സിറാജ് മത്സര ശേഷം പറഞ്ഞത്. പലപ്പോഴും മഴ മത്സരങ്ങളെ തടസ്സപ്പെടുത്തുന്ന വേളയിൽ, അതിന്റെ ആഘാതം വലിയ രീതിയിൽ കുറഞ്ഞത് ഗ്രൗണ്ട് സ്റ്റാഫുകളുടെ കൃത്യസമയത്തുള്ള ഇടപെടലുകൾ മൂലമായിരുന്നു. ഇപ്പോൾ, ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

“ഏഷ്യ കപ്പിലെ മികച്ച വിജയത്തിൽ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ! ഈ മുന്നേറ്റം നമുക്ക് മുന്നോട്ടു കൊണ്ടുപോകാം, വരാനിരിക്കുന്ന ടൂർണമെന്റിൽ മികച്ച നേട്ടങ്ങൾക്കായി പരിശ്രമിക്കാം. രാജ്യം മുഴുവൻ നിങ്ങളുടെ പിന്നിൽ അണിനിരക്കുന്നു!” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ആരാധകരും മറ്റു മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയത്തെ അനുമോദിച്ച് എത്തി.

3.5/5 - (4 votes)