ശ്രീ ലങ്കക്കെതിരെയുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ജോ റൂട്ട് | Joe Root 

ഇംഗ്ലണ്ട് ബാറ്റിംഗ് മാസ്റ്റർ ജോ റൂട്ട് നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നത് തുടരുന്നു. സ്വന്തം തട്ടകത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1 ന് വിജയിച്ചതിന് ശേഷം ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ഇംഗ്ലണ്ടിൻ്റെ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് ലഭിച്ചു.ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ജോ റൂട്ട് നടത്തിക്കൊണ്ടിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്‌ക്കുമെതിരായ ആറ് ടെസ്റ്റുകളിൽ, മുൻ ഇംഗ്ലീഷ് നായകൻ നിന്ന് മൂന്ന് സെഞ്ച്വറികളോടെ 666 റൺസ് നേടി. ഇംഗ്ലണ്ടിൻ്റെ പ്ലെയർ ഓഫ് ദി സീരീസ് ആയും പ്ലെയർ ഓഫ് ദി സമ്മർ ആയും അദ്ദേഹം അർഹനായി.തൻ്റെ ആറാമത്തെ പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരത്തോടെ, ടെസ്റ്റിലെ മാൻ ഓഫ് ദ സീരീസ് ബഹുമതികൾക്കുള്ള കളിക്കാരുടെ പട്ടികയിൽ റൂട്ട് സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു. ഇംഗ്ലണ്ടിൻ്റെ ഗ്രഹാം ഗൂച്ച്, ആൻഡ്രൂ സ്ട്രോസ്, ജെയിംസ് ആൻഡേഴ്സൺ എന്നിവരെയും മറികടന്നാണ് 33-കാരൻ തൻ്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ ബഹുമതികൾ നേടിയത്.

മൊത്തത്തിൽ, അദ്ദേഹം പട്ടികയിൽ ആറാം സ്ഥാനത്താണ്.മുത്തയ്യ മുരളീധരൻ്റെ എക്കാലത്തെയും റെക്കോർഡ് 11 പ്ലെയർ ഓഫ് ദി സീരീസ് അവർഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല.ടെസ്റ്റിൽ 11736 റൺസും 34 സെഞ്ചുറികളും റൂട്ടിൻ്റെ സമ്പാദ്യം. ഈ രണ്ട് പരമ്പരകൾക്ക് ശേഷം, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ മഹേല ജയവർദ്ധനെ (11814), ശിവ്നാരൈൻ ചന്ദർപോൾ (11867), ബ്രയാൻ ലാറ (11953), കുമാർ സംഗക്കാര (12400) എന്നിവരെ അദ്ദേഹം മറികടന്നു. നിലവിൽ 12402 റൺസുമായി ഈ നേട്ടത്തിൽ ആറാം സ്ഥാനത്താണ്.ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിൽ, റൂട്ട് സ്റ്റീവ് വോ (32), സ്റ്റീവ് സ്മിത്ത് (32), കെയ്ൻ വില്യംസൺ (32), അലസ്റ്റർ കുക്ക് (33) എന്നിവരെ മറികടന്നു

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ:

1 – മുത്തയ്യ മുരളീധരൻ: 11 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ
2 – രവിചന്ദ്രൻ അശ്വിൻ: 10 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ
3 – ജാക്വസ് കാലിസ്: 9 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ
4 – ഇമ്രാൻ ഖാൻ, റിച്ചാർഡ് ഹാഡ്‌ലി, ഷെയ്ൻ വോൺ: 8 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ
5 – വസീം അക്രം, ശിവനാരായണൻ ചന്ദർപോൾ: 7 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ
6 – മാൽക്കം മാർഷൽ, കർട്ട്ലി ആംബ്രോസ്, സ്റ്റീവ് വോ, ജോ റൂട്ട്: 6 പ്ലെയർ ഓഫ് ദി സീരീസ് അവാർഡുകൾ

Rate this post