നാളെത്തന്നെ ശ്രീശാന്തിനെ നാട്ടിലേക്ക് അയക്കണമെന്ന് എംഎസ് ധോണി പറഞ്ഞതായി അശ്വിന്റെ വെളിപ്പെടുത്തൽ | Sreesanth

ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു മത്സരത്തിനിടെ മലയാളി താരം എസ്.ശ്രീശാന്തിനോട് എം.എസ്.ധോനി ഒരിക്കൽ ദേഷ്യപ്പെടുകയും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറെ നാട്ടിലേക്ക് അയക്കാൻ അന്നത്തെ ടീം മാനേജർ രഞ്ജിബ് ബിസ്വാളിനോട് ആവശ്യപ്പെടുകയും ചെയ്തു.ഇന്ത്യൻ ഓഫ്‌സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ ഐ ഹാവ് ദ സ്ട്രീറ്റ്‌സ്-എ കുട്ടി ക്രിക്കറ്റ് സ്റ്റോറി എന്ന തൻ്റെ ആത്മകഥയിൽ സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്.

2010-ൽ പോർട്ട് എലിസബത്തിൽ നടന്ന ആ മത്സരത്തിൻ്റെ മധ്യത്തിൽ എന്താണ് സംഭവിച്ചതെന്ന് അശ്വിൻ വ്യക്തമായി ഓർക്കുന്നു, കാരണം ധോണിയുടെ സന്ദേശങ്ങൾ ഡ്രസ്സിംഗ് റൂമിലേക്ക് കൈമാറുന്നത് അദ്ദേഹമായിരുന്നു.മത്സരത്തിനിടെ റിസര്‍വ് താരമായ ശ്രീശാന്ത് ഡഗൗട്ടില്‍ ഇരിക്കാതെ ഡ്രസിങ് റൂമില്‍ മസാജിങ്ങിനു പോയതറിഞ്ഞ് ധോനി രോഷാകുലനായെന്നും അശ്വിന്‍ പറയുന്നു.കളിക്കാര്‍ക്ക് വെള്ളമെത്തിക്കാനും സഹായമെത്തിക്കാനും റിസര്‍വ് താരങ്ങള്‍ ഡഗ് ഔട്ടിലിരിക്കും. കുറച്ചുതവണയായി ഞാന്‍ ഗ്രൗണ്ടിലേക്ക് വെള്ളവും മറ്റ് ആവശ്യത്തിനും വന്നുകൊണ്ടിരുന്നു.

ഈ സമയത്ത് ശ്രീ എവിടെയെന്ന് ക്യാപ്റ്റന്‍ ധോനി ചോദിച്ചു. ഡ്രസിങ് റൂമിലാണെന്ന് ഞാന്‍ മറുപടിനല്‍കി. ശ്രീയോട് റിസര്‍വ് താരങ്ങള്‍ക്കൊപ്പം ഡഗ് ഔട്ടില്‍ വന്നിരിക്കാന്‍ പറയണമെന്ന് ധോനി എന്നോട് ആവശ്യപ്പെട്ടു.ഡഗൗട്ടില്‍ വന്നിരിക്കാന്‍ ധോനി നിര്‍ദേശിച്ചതനുസരിച്ച് ഞാന്‍ ഡ്രസിങ് റൂമിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ക്കു വെള്ളം കൊടുക്കാന്‍ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുചോദ്യമെന്നും അശ്വിന്‍ പറയുന്നു.ഹെല്‍മറ്റ് നല്‍കാനായി താന്‍ അടുത്ത തവണ വീണ്ടും ഗ്രൗണ്ടിലെത്തിയപ്പോള്‍ ശ്രീശാന്തിനെക്കുറിച്ച് ചോദിച്ച് ധോനി രോഷാകുലനായി.

അദ്ദേഹം ഡ്രസിങ് റൂമില്‍ മസാജിങ്ങിനു പോയെന്നു പറഞ്ഞിട്ടും ധോനി പിന്‍മാറിയില്ല. ശ്രീശാന്തിന് ഇവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് ഉടന്‍ ടീം മാനേജരെ അറിയിക്കണം. നാളെത്തന്നെ നാട്ടിലേക്കു മടങ്ങാന്‍ ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും ധോനി പറഞ്ഞതായി അശ്വിന്‍ ആത്മകഥയില്‍ പറയുന്നു.ശ്രീശാന്ത് പെട്ടെന്ന് എഴുന്നേറ്റ് ഡ്രസ്സ് ധരിച്ച് വെള്ളം കൊണ്ടുപോവുന്ന ചുമതല ഏറ്റെടുത്തു. അടുത്ത തവണ ധോനി വെള്ളം ചോദിച്ചപ്പോള്‍ ശ്രീശാന്ത് കൊണ്ടുപോവാന്‍ ഒരുങ്ങി. ശ്രീശാന്തില്‍നിന്ന് വെള്ളമെടുക്കുന്നതിന് പകരം എന്നോട് വരാന്‍ ആംഗ്യം കാണിച്ചു. രഞ്ജിബ് സാറിനോട് പറഞ്ഞോ ഇല്ലയോ?’ അയാൾ എന്നോട് ചോദിക്കുന്നു. എം.എസും ശ്രീയും ആ പ്രശനം പിന്നീട് പരിഹരിച്ചെന്നും അശ്വിൻ പറഞ്ഞു.

Rate this post