‘ഹാർദിക് പാണ്ഡ്യയല്ല, മഹേല ജയവർധനേ’ : തിലക് വർമ്മയുടെ റിട്ടയേർഡ് ഔട്ടിന് പിന്നിൽ മുംബൈ ഇന്ത്യൻസ് പരിശീലകൻ | IPL2025
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ അവസാന ഏഴ് പന്തുകളിൽ 24 റൺസ് വേണ്ടിയിരുന്നപ്പോൾ, അവസാന ഓവറിൽ തന്നെ തിലക് വർമ്മയെ റിട്ടയേർഡ് ഔട്ടാക്കാൻ മുംബൈ ഇന്ത്യൻസ് തന്ത്രപരമായി തീരുമാനിച്ചതായി മുഖ്യ പരിശീലകൻ മഹേല ജയവർധന വെളിപ്പെടുത്തി.
204 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരാൻ 23 പന്തുകളിൽ നിന്ന് 25 റൺസ് നേടിയ വർമ്മ ബാറ്റിംഗിൽ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് ഈ തീരുമാനം.മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വർമ്മ ക്രീസിൽ നിൽക്കുമ്പോൾ രണ്ട് ബൗണ്ടറികൾ മാത്രമേ നേടിയുള്ളൂ. മിച്ചൽ സാന്റ്നറിന് വഴിയൊരുക്കാൻ വേണ്ടിയാണ് അദ്ദേഹം റിട്ടയർ ചെയ്തത്.ആ തന്ത്രപരമായ നീക്കത്തിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല, കാരണം മുംബൈ ഇന്ത്യൻസ് ഒടുവിൽ മത്സരം 12 റൺസിന് തോറ്റു. കളിയുടെ അവസാന നിമിഷങ്ങളിൽ സാന്റ്നർ രണ്ട് പന്തുകൾ മാത്രമേ നേരിട്ടുള്ളൂ.

“ആ വിക്കറ്റും സൂര്യയുമായുള്ള കൂട്ടുകെട്ടും നഷ്ടപ്പെട്ടപ്പോൾ തിലക് ഞങ്ങൾക്ക് വേണ്ടി നന്നായി ബാറ്റ് ചെയ്തു എന്ന് ഞാൻ കരുതുന്നു, അദ്ദേഹത്തിന് മുന്നോട്ട് പോകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞില്ല,” മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ജയവർധന പറഞ്ഞു.”അവസാന ഓവറുകൾ വരെ ഞാൻ കാത്തിരുന്നു, കാരണം അവൻ അവിടെ കുറച്ച് സമയം ചെലവഴിച്ചതിനാൽ അദ്ദേഹം ബിറ്റ് ഹിറ്റുകൾ അടിക്കുമെന്ന് വിചാരിച്ചു,പക്ഷേ അവസാനം എനിക്ക് പുതിയ ഒരാളെ ആവശ്യമാണെന്ന് തോന്നി, അവൻ ബുദ്ധിമുട്ടുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Batting at 25 off 23 in the run chase, #TilakVarma retired himself out to make way for Mitchell Santner! 🤯
— Star Sports (@StarSportsIndia) April 4, 2025
Only the 4th time a batter has retired out in the IPL!
Watch LIVE action ➡ https://t.co/nH2UGjQY0t #IPLonJioStar 👉 #LSGvMI, LIVE NOW on Star Sports 1, Star Sports 1… pic.twitter.com/NJ0C0F8MvL
“ക്രിക്കറ്റിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ, ഒരാളെ റിട്ടയേർഡ് ഔട്ടകുന്നത് നല്ലതല്ല, പക്ഷേ എനിക്ക് അത് ചെയ്യേണ്ടിവന്നു, ആ ഘട്ടത്തിൽ അത് ഒരു തന്ത്രപരമായ തീരുമാനമായിരുന്നു,” ജയവർധന വിശദീകരിച്ചു.അവസാന ഓവറിൽ 22 റൺസ് വേണ്ടിയിരുന്നപ്പോൾ, ആവേശ് ഖാന്റെ ആദ്യ പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സിക്സർ പറത്തി. എന്നിരുന്നാലും ശേഷിക്കുന്ന അഞ്ച് പന്തുകളിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ടീമിനെ വിജയത്തിലെത്തിച്ചു.