‘രണ്ട് മത്സരങ്ങളിൽ രണ്ട് ഡക്ക്, രോഹിത് ശർമ്മ മാത്രമാണ് പരാജയം’ : ഇന്ത്യൻ ക്യാപ്റ്റന്റെ മോശം ഫോമിനെക്കുറിച്ച് മുരളി കാർത്തിക്ക് | Rohit Sharma

അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ ഏക പരാജയം ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ആദ്യ രണ്ട് മത്സരങ്ങളിലെ മിന്നുന്ന വിജയത്തോടെ 2-0 എന്ന അപരാജിത ലീഡ് നേടിയിട്ടും രോഹിതിന്റെ ഇരട്ട ഡക്കുകൾ അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് ആശങ്ക ഉയർത്തി.

മികച്ച ഏകോപനമുള്ള യൂണിറ്റ് പോലെ പ്രവർത്തിക്കുന്ന ഇന്ത്യ, ടി20 ലോകകപ്പിന് മുമ്പുള്ള അവരുടെ അവസാന പരമ്പരയിൽ അനായാസമായി വിജയം നേടി. യുവതാരം യശസ്വി ജയ്‌സ്വാൾ ഇൻഡോറിൽ മിന്നുന്ന അർധസെഞ്ചുറി നേടി ആദ്യ ചോയ്‌സ് ഓപ്പണറായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ വിശ്വാസത്തെ സാധൂകരിച്ചു. ഓൾറൗണ്ടർ ശിവം ദുബെ രണ്ട് മത്സരങ്ങളിലും തന്റെ പവർ ഹിറ്റിംഗ് കഴിവ് പ്രകടിപ്പിച്ചു.എന്നിരുന്നാലും രോഹിതിന്റെ മോശം ബാറ്റിംഗ് ഒരു പോരായ്മയാണ്.

14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ഐ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ രോഹിത് പരമ്പരയിലെ തുടർച്ചയായ പൂജ്യത്തിന് പുറത്തായി.ബാറ്റിലെ അദ്ദേഹത്തിന്റെ പരാജയം ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിച്ചില്ല, കാരണം ജയ്‌സ്വാളിന്റെയും ദുബെയുടെയും അസാധാരണമായ പ്രകടനങ്ങൾ രണ്ട് മത്സരങ്ങളിലും സുഖപ്രദമായ വിജയം ഉറപ്പാക്കി.രോഹിത് ശർമ്മ തുടർച്ചയായ രണ്ട് ടി20 മത്സരങ്ങളിൽ പുറത്താകുന്നത് ഇതാദ്യമാണ്

“ഏക പരാജയം ക്യാപ്റ്റൻ മാത്രമാണ്. രണ്ട് കളികളിളിലും പിഴച്ചെങ്കിലും അയാൾ അതിനെക്കുറിച്ച് അധികം വിഷമിക്കില്ല.ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഈ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയതാണ് രോഹിത്.ആദ്യ ഗെയിമിൽ റണ്ണൗട്ടായിരുന്നു, രണ്ടാം മത്സരത്തിൽ ക്‌ളീൻ ബൗൾഡ് ആയി.പക്ഷേ ഇന്ത്യ നന്നായി ചെയ്തു,” മത്സരത്തിന്റെ കമന്ററിയിൽ മുരളി കാർത്തിക് പറഞ്ഞു.

4/5 - (3 votes)