രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ | Musheer Khan

മുഷീർ ഖാനും ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ 528 റൺസ് വ്യജയ ലക്ഷ്യവുമായി മുംബൈ. മൂന്നാം ദിന കളി നിത്തുമ്പോൾ വിദർഭ വിക്കറ്റ് നഷ്ടപ്പെടുത്താതെ 10 റൺസ് നേടിയിട്ടുണ്ട്.

തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ ബറോഡയ്‌ക്കെതിരെ നേരത്തെ തന്നെ ഡബിൾ സെഞ്ച്വറി നേടിയ മുഷീർ തൻ്റെ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ സെഞ്ച്വറി അടിച്ച് മുംബൈയ്‌ക്കായി അവിസ്മരണീയമായ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ് .അജിങ്ക്യ രഹാനെ , ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുകള്‍ തീര്‍ത്ത് 255 പന്തുകളില്‍ നിന്നാണ് 19-കാരനായ താരം സെഞ്ചുറിയിലേക്ക് എത്തിയത്.മുഷീർ ആദ്യം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം 130 റൺസ് കൂട്ടുകെട്ടുണ്ടാക്കി, രഹാനെ 73 റൺസ് നേടി.

പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം 168 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി, അയ്യർ 95 റൺസും നേടി.326 പന്തില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ ആകെ 136 റണ്‍സാണ് മുഷീര്‍ നേടിയത്. സെഞ്ചുറി പ്രകടനത്തോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്നിരിക്കുകയാണ് മുഷീർ.1994/95 സീസൺ ഫൈനലിൽ പഞ്ചാബിനെതിരെ ഇരട്ട സെഞ്ചുറികൾ നേടിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് 19 വയസ്സും 41 ദിവസവും മുഷീർ രഞ്ജി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായി.

പെട്ടെന്നുള്ള രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട മുംബൈയ്ക്ക് വലിയ കൂട്ടുകെട്ട് ആവശ്യമായി വന്ന സമയത്താണ് മുഷീറിൻ്റെ ഇന്നിംഗ്സ് വന്നത്.വാങ്കഡെയില്‍ മുഷീര്‍ തന്‍റെ റെക്കോഡ് തകര്‍ക്കുന്നതിന് സാക്ഷിയാവാന്‍ സച്ചിനും സന്നിഹിതനായിരുന്നു.

Rate this post