ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ പരാജയപെടുത്തിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 19.4 ഓവറില്‍ 109 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ നമീബിയക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇതോടെ, മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ നമീബിയ 21 റണ്‍സ് അടിച്ചെടുത്തു. 22 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സേ നേടാൻ സാധിച്ചുള്ളു.
മത്സരത്തിൽ നമീബിയയുടെ റൂബൻ ട്രംപൽമാൻ തൻ്റെ പേര് ചരിത്ര പുസ്തകങ്ങളിൽ എഴുതിച്ചേർക്കുകയും ടി20 ഐ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.തുടർച്ചയായ മൂന്നാം ടി20 ലോകകപ്പ് കളിക്കുന്ന നമീബിയ ടൂർണമെൻ്റിലെ മൂന്നാം മത്സരത്തിൽ ടോസ് നേടുകയും ഒമാനെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചു.പ്രജാപതിയും നസീം ഖുഷിയും ഇന്നിംഗ്സ് ഓപ്പണർമാരായപ്പോൾ ഇടംകൈയ്യൻ പേസർ റൂബൻ ട്രമ്പൽമാൻ പുതിയ പന്ത് കൈയിലെടുത്തു. തൻ്റെ ഓപ്പണിംഗ് ഓവറിൽ, ഈ മത്സരത്തിന് മുമ്പുള്ള 2633 T20I കളിൽ ഒരിക്കലും കാണാത്ത റെക്കോർഡാണ് ഇടങ്കയ്യൻ പേസർ സൃഷ്ടിച്ചത്.
ഒരു മത്സരത്തിൽ ആദ്യ രണ്ട് പന്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തുന്ന ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമായി ട്രംപ്ലെമാൻ. മത്സരത്തിൻ്റെ ആദ്യ രണ്ട് പന്തുകളിൽ പ്രജാപതിയെയും ഒമാൻ ക്യാപ്റ്റൻ അക്വിബ് ഇല്യാസിനെയും ഗോൾഡൻ ഡക്കിന് പുറത്താക്കിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.ഇടംകയ്യൻ താരത്തിന് മാന്യമായ ഒരു സ്വിംഗ് ലഭിച്ചു.നമീബിയക്ക് സ്വപ്നതുല്യമായ തുടക്കമായിരുന്നു.