നരെയ്‌ന്റെ ബാറ്റ് സ്റ്റംപിൽ കൊണ്ട് ബെയിൽസും വീണു , കെകെആർ-ആർസിബി മത്സരത്തിലെ വിചിത്രമായ സംഭവം | Sunil Narine

ഐക്കണിക് സ്റ്റേഡിയമായ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 18-ാം പതിപ്പിന് ആവേശകരമായ തുടക്കം കുറിച്ചത്.കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ടോസ് നേടിയ ആർ‌സി‌ബി ക്യാപ്റ്റൻ രജത് പട്ടീദാർ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച സ്കോറിലേക്ക് എത്താൻ സാധിച്ചിരുന്നു.

ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ ജോഷ് ഹേസൽവുഡ് പുറത്താക്കി. അദ്ദേഹത്തിന് 4 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന് ശേഷം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും സുനിൽ നരൈനും ടീമിന്റെ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. രണ്ടാം വിക്കറ്റിൽ രഹാനെയും നരൈനും 55 പന്തിൽ 103 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. രഹാനെ 31 പന്തിൽ 56 റൺസും നരൈൻ 26 പന്തിൽ 44 റൺസും നേടി. ഈ രണ്ടുപേരുടെയും പങ്കാളിത്തത്തിനിടെ, എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം നടന്നു. ആരാധകർക്കൊപ്പം, ആർസിബി ക്യാപ്റ്റൻ രജത് പട്ടീദറിനും പോലും ഇത് വിശ്വസിക്കാനായില്ല.

കൊൽക്കത്തയുടെ ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിൽ സുനിൽ നരെയ്‌ന്റെ ബാറ്റ് സ്റ്റമ്പിൽ തട്ടിയെങ്കിലും അദ്ദേഹത്തിന് ഔട്ടായില്ല. റാസിഖ് സലാം വൈഡ് ബോൾ എറിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്. എട്ടാം ഓവറിലെ നാലാം പന്ത് നേരിട്ട് പിറകോട്ട് തിരിയവേയാണ് അബദ്ധത്തില്‍ വിക്കറ്റില്‍ തട്ടിയത്. ഇതോടെ വിക്കറ്റുകളില്‍ ലൈറ്റ് തെളിയുകയും ബെല്‍സ് താഴെ വീഴുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ട ആര്‍സിബിയുടെ താരങ്ങൾ അംപയറോട് അപ്പീൽ ചെയ്‌തെങ്കിലും ഔട്ട് നൽകിയില്ല. ദൃശ്യം കണ്ട ആരാധകരും സംശയത്തിലായി.പന്ത് നേരിട്ട് പിറകോട്ട് തിരിയവേയാണ് അബദ്ധത്തില്‍ വിക്കറ്റില്‍ തട്ടിയത്. ഇതോടെ വിക്കറ്റുകളില്‍ ലൈറ്റ് തെളിയുകയും ബെല്‍സ് താഴെ വീഴുകയും ചെയ്തു. ഇതു ശ്രദ്ധയില്‍ പെട്ട ആര്‍സിബിയുടെ താരങ്ങൾ അംപയറോട് അപ്പീൽ ചെയ്‌തെങ്കിലും ഔട്ട് നൽകിയില്ല. ദൃശ്യം കണ്ട ആരാധകരും സംശയത്തിലായി.

വാസ്തവത്തിൽ, അമ്പയർ പന്ത് വൈഡ് ആയി പ്രഖ്യാപിച്ചിരുന്നു, അതിനാൽ ആ പന്ത് കളിയിൽ പരിഗണിച്ചില്ല. ഇതുമൂലം ഹിറ്റ് വിക്കറ്റായി പുറത്താകാനുള്ള സാധ്യത അവസാനിച്ചു. നരെയ്ൻ പുറത്താകാതിരുന്നപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു.എംസിസി നിയമം 35.1.1 അനുസരിച്ച്, ബൗളർ പന്ത് എറിഞ്ഞതിനുശേഷം പന്ത് കളിക്കളത്തിലായിരിക്കുമ്പോൾ ബാറ്റ്സ്മാന്റെ ബാറ്റോ ശരീരമോ വിക്കറ്റിൽ തട്ടിയാൽ, ബാറ്റ്സ്മാൻ ഹിറ്റ്-വിക്കറ്റ് ആയി പുറത്താകുന്നു. എന്നിരുന്നാലും, നരെയ്ൻ പുറത്തായില്ല. റാസിഖിന്റെ പന്ത് വൈഡ് ആയി പ്രഖ്യാപിക്കപ്പെട്ടു, പന്ത് പ്ലേയിൽ ആയിരുന്നില്ല. ഇക്കാരണത്താൽ ഹിറ്റ് വിക്കറ്റ് നിയമം ബാധകമായിരുന്നില്ല.

ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 7 വിക്കറ്റുകള്‍ക്കാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 174 റണ്‍സാണ് നേടിയത്.മറുപടിക്ക് ഇറങ്ങിയ ആര്‍സിബി 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 177 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. വിരാട് കോലിയുടേയും ഫില്‍ സാള്‍ട്ടിന്‍റേയും അര്‍ധ സെഞ്ചുറി മികവാണ് ആര്‍സിബിയ്‌ക്ക് അനായാസ വിജയം ഒരുക്കിയത്. 31 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറും 56 റണ്‍സാണ് ഫില്‍സാള്‍ട്ട് നേടിയത്.36 പന്തില്‍ നാല് ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമായി 59 റണ്‍സടിച്ച കോലി പുറത്താവാതെ നിന്നു.