‘കോലിയെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയും, ബാബർ സാങ്കേതികമായി കൂടുതൽ മികച്ചവനാണ്’ : മുൻ പാക് ബൗളർ

വിരാട് കോഹ്‌ലിയാനി ബാബർ അസമാണോ മികച്ച ബാറ്റർ എന്ന ചർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്. വിരാട് 2008-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ 2015 മുതൽ ബാബർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉണ്ട്.രണ്ട് കളിക്കാരും അതത് രാജ്യങ്ങൾക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തവരാണ്.

ക്രിക്കറ്റ് ഭ്രാന്തൻമാരായ ആരാധകരുടെ പ്രതീക്ഷകളുടെ ഭാരം കുറച്ച് വർഷങ്ങളായി അവർ തങ്ങളുടെ ചുമലിൽ വഹിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ടു കളിക്കാരെയും താരതമ്യപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് താരം നവേദ്-ഉൽ-ഹസൻ.45-കാരൻ പറയുന്നതനുസരിച്ച് അസം കൂടുതൽ ‘സാങ്കേതികമായി’ മികച്ച കളിക്കാരനാണ് അതേസമയം കോഹ്‌ലിയുടെ കൈവശം നിരവധി ഷോട്ടുകൾ ഉണ്ടെന്നാണ്.

”ബാറ്റിങ്ങിൽ കോലിയെക്കാൾ സാങ്കേതിക മികവുള്ളത് ബാബറിനാണ്. അപൂർവമായി മാത്രമാണ് അദ്ദേഹത്തിന് സാങ്കേതിക പിഴവ് വരാറുള്ളത്. കഴിഞ്ഞ കുറച്ചു കാലമായി കോലിക്ക് ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. ബാബർ സാങ്കേതികമായി കൂടുതൽ മിടുക്കനാണ്, എന്നാൽ കോഹ്‌ലിക്ക് അദ്ദേഹത്തേക്കാൾ കൂടുതൽ ഷോട്ടുകൾ ഉണ്ട്.എന്നിരുന്നാലും ബാബർ തന്റെ പരിമിതമായ ഷോട്ടുകൾ നന്നായി ഉപയോഗിക്കുന്നു. ബാബറിനേക്കാൾ കൂടുതൽ ഷോട്ടുകൾ കോഹ്‌ലിയുടെ പക്കലുണ്ട് കാരണം ഇന്ത്യയിലെ പിച്ചുകൾ ബാറ്റിംഗിന് മികച്ചതാണ്.ഐപിഎല്ലിൽ അദ്ദേഹം ലോകോത്തര ബൗളർമാരെ നേരിടുകയും ചെയ്യുന്നുണ്ട്”റാണ പറഞ്ഞു.

ഇരുവർക്കും ഇടയിൽ കോലിയെ പുറത്താക്കുന്നത് തനിക്ക് എളുപ്പമാകുമെന്നും റാണ പറഞ്ഞു.”ഔട്ട്സ്വിങ് ബോളുകളിൽ കളിക്കാൻ അദ്ദേഹം പ്രയാസപ്പെടുന്നുണ്ട്. ഞാൻ നന്നായി ഔട്ട്സ്വിങ് ബോളുകൾ എറിയുമായിരുന്നു. പഴയ ഫോമിൽ ആയിരുന്നെങ്കിൽ കോലിയെ സ്‍ലിപ്പിലോ വിക്കറ്റ് കീപ്പറുടെ കൈകളിലോ എളുപ്പത്തിൽ എത്തിക്കാനാവും” റാണ പറഞ്ഞു.പാക്കിസ്ഥാനുവേണ്ടി മൂന്ന് ഫോർമാറ്റുകളിലായി 87 മത്സരങ്ങൾ കളിച്ച നവേദ് ഉൾ ഹസൻ 133 വിക്കറ്റുകൾ വീഴ്ത്തി.

Rate this post