പുണെ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച, ഏഴു വിക്കറ്റുകൾ നഷ്ടം | India | New Zealand

പുണെ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് . രണ്ടാം ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിട്ടുണ്ട്. കിവീസിനായി മിച്ചൽ സാൻ്റ്നർ 4 ഗ്ലെൻ ഫിലിപ്സ് 2വിക്കറ്റ് വീഴ്ത്തി . ഇന്ത്യക്ക് വേണ്ടി ഗിൽ , ജയ്‌സ്വാൾ എന്നിവർ 30 റൺസ് വീതം നേടി.

ഒരു വിക്കറ്റിന് 16 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്കോർ 50 ആയപ്പോൾ രണ്ടാമത്തെ വിക്കറ്റ് നഷ്ടമായി. 30 റൺസ് നേടിയ ഗില്ലിനെ മിച്ചൽ സാൻ്റ്നർ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ ഒരു റൺസ് മാത്രം നേടിയ വിരാട് കോലിയെയും മിച്ചൽ സാൻ്റ്നർ പുറത്താക്കിയതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 56 എന്ന നിലയിലായി.

സ്കോർ 70 ആയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ ജയ്‌സ്വാളിനെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി.സ്കോർ 73 ൽ നിൽക്കെ സർഫ്രാസ് ഖാന്റെ ക്യാച്ച് ഡാരിൽ മിച്ചൽ നഷ്ടപ്പെടുത്തി.സ്കോർ 83 ലെത്തിയപ്പോൾ 18 റൺസ് നേടിയ റിഷബ് പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ഫിലിപ്സ് ബൗൾഡാക്കി. സ്കോർ 95 ആയപ്പോൾ ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായി. 11 റൺസ് നേടിയ സർഫ്രാസിനെ മിച്ചൽ സാൻ്റ്നർ പുറത്താക്കി. ഇന്ത്യൻ സ്കോർ 100 കടന്നതിനു പിന്നാലെ 4 റൺസ് നേടിയ അശ്വിനെയും മിച്ചൽ സാൻ്റ്നർ പുറത്താക്കി.

ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 259 റണ്‍സില്‍ അവസാനിചിരുന്നു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ വാഷിങ്ടന്‍ സുന്ദറാണ് കിവീസിനെ തകർത്തത്.മൂന്ന് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെ (76), രചിന്‍ രവീന്ദ്ര (65) എന്നിവര്‍ പൊരുതി. വാലറ്റത്ത് മിച്ചല്‍ സാന്റ്‌നര്‍ നടത്തിയ കടന്നാക്രമണമാണ് സ്‌കോര്‍ 250 കടത്തിയത്.

താരം രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 33 റണ്‍സെടുത്തു. കിവീസ് ഇന്നിങ്സിൽ ആദ്യ മൂന്നു വിക്കറ്റുകളും അശ്വിൻ നേടിയപ്പോൾ ശേഷിക്കുന്ന ഏഴു വിക്കറ്റുകൾ വാഷിംഗ്‌ടൺ സുന്ദർ സ്വന്തമാക്കി.മറുപടി ബാറ്റിങ്ങില്‍ 9 പന്ത് നേരിട്ട നായകൻ രോഹിത് ശര്‍മ റണ്‍സൊന്നും എടുക്കാനാകാതെ ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു.

Rate this post