ഫൈനലിൽ ഒരോവറിൽ നാല് വിക്കറ്റുമായി ശ്രീലങ്കയുടെ നടുവൊടിച്ച് മുഹമ്മദ് സിറാജ്|Mohammed Siraj

ശ്രീലങ്കക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലിൽ അത്ഭുതപ്പെടുത്തുന്ന ബൗളിങ്ങുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. മൂന്നാം ഓവറിൽ നാല് വിക്കറ്റുകളാണ്‌ ആണ് മുഹമ്മദ് സിറാജ് നേടിയത്. സിറാജും ബുമ്രയും കൂടിച്ചേർന്ന് ശ്രീലങ്കയെ 6 വിക്കറ്റിന് 12 റൺസ് എന്ന നിലയിലേക്ക് എത്തിച്ചു.

ഒരു ഓവറിൽ നാല് വിസികെട്ട ചരിത്രത്തിലെ മൂന്നാമത്തെ ബൗളറും ഈ നാഴികക്കല്ലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനുമായി. 2003 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയുടെ ഇതിഹാസ ബൗളർ ചാമിന്ദ വാസ് ഒരു ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.ആദ്യ ഓവറിൽ തന്നെ കുസൽ പെരേരയെ ബുംറ പുറത്താക്കി.പാത്തും നിസ്സാങ്ക, സദീര സമരവിക്രമ, ധനഞ്ജയ ഡി സിൽവ, ചരിത് അസലങ്ക എന്നിവരെ ഒരു ഓവറിൽ പുറത്താക്കി സിറാജ് കനത്ത പ്രഹരമേല്പിച്ചു.

ഓവറിൽ കേവലം 4 റൺസ് മാത്രം വിട്ടുനൽകി 4 വിക്കറ്റുകളാണ് സിറാജ് നേടിയത്. ഇതോടെ ശ്രീലങ്കയുടെ മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. ഇത്തരത്തിൽ ശ്രീലങ്കയെ 12 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ പൂർണമായും തകർത്തെറിയാൻ ഇന്ത്യയ്ക്ക് സാധിച്ചു.ആറാം ഓവറിൽ ഷനകയെ ക്‌ളീൻ ബൗൾഡ് ചെയ്ത് സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി.ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ബൂമ്ര പ്രഹരം ഏൽപ്പിക്കുന്നതാണ് കണ്ടത്.

അപകടകാരിയായ കുശാൽ മെൻഡിസിനെ ആദ്യം ഓവറിൽ തന്നെ മടക്കാൻ ബുമ്രയ്ക്ക് സാധിച്ചു. പിന്നീടാണ് നാലാം ഓവറിൽ മുഹമ്മദ് സിറാജ് മാജിക് തുടർന്നത്. ഓവറിലെ ആദ്യ പന്തിൽ നിസ്സംഗയെ പുറത്താക്കിയാണ് സിറാജ് ആരംഭിച്ചത്. ജഡേജയുടെ ഒരു ഉഗ്രൻ ക്യാച്ച്ലൂടെ ആയിരുന്നു നിസംഗയുടെ വിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. ശേഷം ഓവറിലെ മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിനു മുൻപിൽ കുടുക്കി സിറാജ് വീണ്ടും വീര്യം പുറത്തെടുത്തു.

ശേഷം തൊട്ടടുത്ത പന്തിൽ തന്നെ അസലങ്കയെ ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ച് സിറാജ് തന്റെ മികച്ച ബോളിംഗ് പ്രകടനം തുടർന്നു. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു അസലങ്ക കൂടാരം കയറിയത്. ശേഷം അടുത്ത പന്തിൽ ഒരു ബൗണ്ടറി വിട്ടു നൽകിയെങ്കിലും സിറാജ് അവിടെയും തളർന്നില്ല. ഓവറിലെ അവസാന പന്തിൽ ധാനജയയെ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിൽ എത്തിച്ച് സിറാജ് തന്റെ ദൗത്യം പൂർത്തിയാക്കുകയായിരുന്നു.ഏകദിനത്തിൽ 50 വിക്കറ്റ് നേട്ടം കൈവരിക്കാൻ സിറാജ് 29 മത്സരങ്ങൾ എടുത്തു.

മുഹമ്മദ് സിറാജ് ഏകദിന ക്രിക്കറ്റിൽ 50 വിക്കറ്റ് തികച്ചു. മൂന്നാം വിക്കറ്റിലൂടെ അദ്ദേഹം ഈ നാഴികക്കല്ല് പൂർത്തിയാക്കി.ആറാം ഓവറിൽ ഷനകയെ ക്‌ളീൻ ബൗൾഡ് ചെയ്ത് സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഒടുവിൽ വിവര കിട്ടുമ്പോൾ ശ്രീലങ്ക 6 ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എടുത്തിട്ടുണ്ട്.

5/5 - (1 vote)