മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ പുതിയ റോളിൽ ,ആകാംഷയോടെ ആരാധകർ |Sanju Samson

മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിൽ നിൽക്കുമ്പോൾ പാർലിലെ ബൊലാൻഡ് പാർക്കിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.എട്ട് വിക്കറ്റിന്റെ വിജയത്തോടെ പരമ്പര ആരംഭിച്ച സന്ദർശകർ 1-0ന് മുന്നിലെത്തി. എന്നാൽ രണ്ടാം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി പരമ്പര 1-1ന് സമനിലയിലാക്കി ആതിഥേയർ തിരിച്ചുവരവ് നടത്തി.

ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തിയ സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു.212 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഓപ്പണർ ടോണി ഡി സോർസിയുടെ (119*) കന്നി സെഞ്ചുറിയുടെയും റീസ് ഹെൻഡ്രിക്‌സിന്റെ (52) അർധസെഞ്ചുറിയുടെയും ബലത്തിൽ 42.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കണ്ടു. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ലൈനപ്പിൽ കുറച്ച് മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ട്.തിലക് വർമ്മയുടെ സ്ഥാനത്ത് രജത് പതിദാറിനെ ഉൾപ്പെടുത്താനായുള്ള സാധ്യത കൂടുതലാണ്.സഞ്ജു സാംസണിനും ഒരു മാറ്റം ഉണ്ടാവാനുള്ള സാദ്യത കാണുന്നുണ്ട്.

രാജസ്ഥാൻ റോയൽസ് നായകന് ബാറ്റിംഗ് ഓർഡറിൽ സ്ഥാന കയറ്റം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്.ഇത് കേരള ബാറ്റിംഗിന് വലിയ നേട്ടമുണ്ടാക്കും.തുടർച്ചയായി മോശം പ്രകടനത്തിന് ശേഷം തിലക് വർമ്മ ടീമിലെ സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടുകയാണ്.തിലക് വർമ്മ പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്തായതിൽ അതിശയിക്കാനില്ല. താരം കിട്ടിയ അവസരങ്ങളിൽ നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടു.

മാത്രമല്ല, ശ്രേയസ് അയ്യർ ടീമിലില്ലാത്തതിനാൽ മധ്യനിരയിൽ മാറ്റം അനിവാര്യമാണ്. അപ്പോൾ ആരാണ് ടീമിൽ വരുന്നത്? രജത് പതിദാറാണ് ഏറ്റവും അർഹനായ സ്ഥാനാർത്ഥി. ചേസിംഗിലെ മാസ്റ്ററും മികച്ച ഫിനിഷറുമായ അദ്ദേഹം അഞ്ചാം നമ്പർ റോളിൽ ഇടം നേടും.തിലക് വർമ്മ കളിക്കാതിരിക്കുന്നത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് സഞ്ജുവിനാണ്.ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചപ്പോൾ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല.ണ്ടാം ഗെയിമിൽ വലിയ സ്കോർ നേടുന്നതിൽ പരാജയപ്പെട്ടു.

ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന് ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കും. മൂന്നാം നമ്പറിലാവും സഞ്ജു ബാറ്റ് ചെയ്യുക.1 മുതൽ 7 വരെയുള്ള ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിവുള്ള അദ്ദേഹം ടീമിലെ ഏറ്റവും ബഹുമുഖ ബാറ്റർമാരിൽ ഒരാളാണ്.സാംസണിന്റെ സാധാരണ സ്ഥാനം അഞ്ചാം നമ്പർ ആണെങ്കിലും 3-ാം നമ്പറിൽ കളിക്കാൻ കഴിയും.

Rate this post