സെഞ്ചുറികളുമായി ഡവൻ കോൺവയും രചിൻ രവീന്ദ്രയും ,ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്ത് വേൾഡ് കപ്പിന് തകർപ്പൻ തുടക്കംകുറിച്ച് ന്യൂസിലാൻഡ്|World Cup 2023

2019 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ മുട്ടുകുത്തിച്ച ഇംഗ്ലണ്ടിനോട് മധുര പ്രതികാരം ചെയ്ത ന്യൂസിലാൻഡ് ടീം. 2023 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു പടുകൂറ്റൻ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 9 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്.

മുൻനിര ബാറ്റർമാരായ ഡവൻ കോൺവയുടെയും രചിൻ രവീന്ദ്രയുടെയും തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ആയിരുന്നു ന്യൂസിലാന്റിന്റെ ഈ മിന്നും വിജയം. 2023 ഏകദിന ലോകകപ്പിൽ ശക്തമായ ഒരു പ്രസ്താവനയാണ് ഈ വിജയത്തോടെ ന്യൂസിലാൻഡ് ടീം ഉയർത്തിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലെ ബാറ്റർമാർക്ക് ഒക്കെയും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. മൂന്നാമതായി ക്രീസിലേത്തിയ ജോ റൂട്ട് മാത്രമാണ് ഇംഗ്ലണ്ടിനായി ക്രീസിൽ പിടിച്ചുനിന്നത്. 86 പന്തുകളിൽ 77 റൺസ് സ്വന്തമാക്കാൻ ജോ റൂട്ടിന് സാധിച്ചു. പിന്നീടെത്തിയ നായകൻ ജോസ് ബട്ലർ 42 പന്തുകളിൽ 43 റൺസ് ആണ് നേടിയത്. എന്നാൽ മറ്റു ബാറ്റർമാർക്കൊക്കെയും മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാൻ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് തകർന്നു വീഴുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 282 റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്. ന്യൂസിലാൻഡിനായി ബോളർ മാറ്റ് എൻട്രി മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന്റെ ഓപ്പണർ വിൽ യങ്ങിനെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാൽ അതിനുശേഷം കണ്ടത് ഒരു അവിസ്മരണീയ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. രണ്ടാം വിക്കറ്റിൽ രജിൻ രവീന്ദ്രയും ഡെവൻ കോൺവെയും ചേർന്ന് ഇംഗ്ലണ്ട് ബോളർമാരെ പഞ്ഞിക്കിട്ടു. വിജയം സ്വപ്നം കണ്ട ഇംഗ്ലണ്ടിനെ ഇരുവരും അടിച്ചു തൂക്കുകയായിരുന്നു.

മത്സരത്തിൽ 32 പന്തുകളിൽ നിന്നായിരുന്നു ഇരു ബാറ്റർമാരും തങ്ങളുടെ അർദ്ധസെഞ്ച്വറി സ്വന്തമാക്കിയത്. ശേഷം 82 പന്തുകളിൽ നിന്ന് ഇരുവരും സെഞ്ച്വറിയും നേടി. ഇതോടുകൂടി ഇംഗ്ലണ്ട് തകർന്നു വീഴുകയായിരുന്നു. രണ്ടാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ടാണ് ഇരു ബാറ്റർമാരും കെട്ടിപ്പടുത്തത്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്

5/5 - (1 vote)