മുംബൈ ടെസ്റ്റിൽ റൺസിന്റെ 143 ലീഡുമായി ന്യൂസീലൻഡ് , ജഡേജക്ക് നാല് വിക്കറ്റ് | India | New Zealand
മുംബൈ ടെസ്റ്റിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയിട്ടുണ്ട്.143 റൺസിന്റെ കിവീസിനുള്ളത് . ഇന്ത്യക്കായി ജഡേജ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി . ന്യൂസീലൻഡിനായി വിൽ യാങ് 51 റൺസ് നേടി.
28 റൺസ് ലീഡ് വഴങ്ങിയ കിവീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിൽ തന്നെ നായകൻ ടോം ലാതത്തിന്റെ വിക്കറ്റ് ആകാശ് ദീപ് നേടി. പിന്നാലെ 22 റൺസ് നേടിയ ഡേവിഡ് കോൺവെയെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി.4 റൺസ് നേടിയ രവീന്ദ്രയെ അശ്വിനും പുറത്താക്കി. സ്കോർ 94 ആയപ്പോൾ 21 റൺസ് നേടിയ മിച്ചലിനെ അശ്വിന്റെ തകർപ്പൻ ക്യാച്ചിൽ ജഡേജ പുറത്താക്കി.സ്കോർ ബോഡിൽ 100 റൺസ് ആയപ്പോൾ അഞ്ചാം വിക്കറ്റും കിവീസിന് നഷ്ടമായി.
4 റൺസ് നേടിയ ടോം ബ്ലണ്ടെലിനെ ജഡേജ പുറത്താക്കി.ലീഡ് 100 കടന്നതിനു പിന്നാലെ സ്കോർ 131 ൽ നിൽക്കെ 14 പന്തിൽ നിന്നും 26 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ അശ്വിൻ പുറത്താക്കി. വിൽ യങ് തുടർച്ചയായ രണ്ടാം ഇന്നിങ്സിലും തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ കിവീസിന് ഏഴാം വിക്കറ്റും നഷ്ടമായി. 8 റൺസ് നേടിയ സോധിയെ ജഡേജ പുറത്താക്കി.സ്കോർ 150 ലെത്തിയപ്പോൾ 51 റൺസ് നേടിയ യങ്ങിനെ അശ്വിൻ പുറത്താക്കി. 171 ലെത്തിയപ്പോൾ കിവീസിന് ഒന്പതാം വിക്കറ്റും നഷ്ടമായി.
മുംബൈ ടെസ്റ്റിൽ റൺസിന്റെ ഒന്നാം ഇന്നിംഗ്സ് 28 റൺസ് ലീഡാണ് ഇന്ത്യ നേടിയത് . 86-4 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 263 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗിൽ 90 റൺസും റിഷാബ് പന്ത് 59 പന്തിൽ നിന്നും 60 റൺസ് നേടി. ന്യൂസീലൻഡിനായി അജാസ് പട്ടേൽ വിക്കറ്റ് നേടി. വാഷിംഗ് സുന്ദറിന്റെ മികച്ച ബാറ്റിംഗ് ആണ് ഇന്ത്യയുടെ ലീഡ് ഉയർത്തിയത്., സുന്ദർ 36 പന്തിൽ നിന്നും 38 റൺസ് നേടി പുറത്താവാതെ നിന്നു.38 പന്തില്‍ 31 റണ്‍സുമായി ശുഭ്‌മാൻ ഗില്ലും ഒരു റണ്‍ നേടിയ റിഷഭ് പന്തും മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം മികച്ച രീതിയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. റിഷബ് പന്ത് കിവീസ് ബൗളർമാരെ കടന്നാക്രമിച്ചു. തുടർച്ചയായ ബൗണ്ടറികൾ നേടി ഇന്ത്യൻ സ്കോർ 100 കടത്തി. ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു. അതിനിടയിൽ ഗില്ലിന്റെ അനായാസ ക്യാച്ച് കിവീസ് ഫീൽഡർ വിട്ടുകളായും ചെയ്തു.
ഇന്ത്യൻ സ്കോർ 150 കടന്നതിൽ പിന്നാലെ ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 66 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്‌സും അടക്കമായിരുന്നു ഗില്ലിന്റെ ഫിഫ്റ്റി. പിന്നാലെ പന്തും അർദ്ധ ശതകം പൂർത്തിയാക്കി. 36 പന്തിൽ നിന്നും 7 ഫോറം രണ്ടു സിക്‌സുംഅടക്കമായിരുന്നു പന്തിന്റെ ഫിഫ്റ്റി. ഇരുവരും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു . സ്കോർ 180 ലെത്തിയപ്പോൾ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. 59 പന്തിൽ നിന്നും 60 റൺസ് നേടിയ പന്തിനെ സോധി പുറത്താക്കി.
ലഞ്ചിന് ശേഷം ഇന്ത്യക്ക് ജഡേജയെ നഷ്ടമായി. 14 റൺസ് നേടിയ താരത്തെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി. അടുത്ത ഓവറിൽ പൂജ്യത്തിനു സർഫറാസിനെയും ഇന്ത്യക്ക് നഷ്ടമായി.അജാസ് പട്ടേലിന്റെ മൂന്നാം വിക്കറ്റായി അദ്ദേഹം മാറി. സ്കോർ 227 ലെത്തിയപ്പോൾ 90 റൺസ് നേടിയ ഗില്ലിനെ നഷ്ടമായി. അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു പുറത്താക്കി. വാഷിംഗ്‌ടൺ സുന്ദർ റൺസ് കണ്ടെത്തിയതോടെ ഇന്ത്യ ലീഡിലേക്ക് കടന്നു. സ്കോർ 247 ൽ ആയപ്പോൾ 6 റൺസ് നേടിയ അശ്വിനെ അജാസ് പട്ടേൽ പുറത്താക്കി. കിവി സ്പിന്നറുടെ അഞ്ചാം വിക്കറ്റായിരുന്നു അത്.
Runs backwards
— BCCI (@BCCI) November 2, 2024
Keeps his eyes 👀 on the ball
Completes an outstanding catch 👍
Sensational stuff from R Ashwin! 👏 👏
Live ▶️ https://t.co/KNIvTEy04z#TeamIndia | #INDvNZ | @ashwinravi99 | @IDFCFIRSTBank pic.twitter.com/ONmRJWPk8t
18 പന്തിൽ 18 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ജയ്‌സ്വാൾ -ഗിൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് ചെയ്തു. എന്നാൽ സ്കോർ 78 ആയപ്പോൾ റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച 30 റൺസ് നേടിയ ജയ്‌സ്വാളിനെ അജാസ് പട്ടേൽ പുറത്താക്കി. തൊട്ടടുത്ത അടുത്ത പന്തിൽ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സിറാജിനെയും ഇന്ത്യക്ക് നഷ്ടമായി.അടുത്ത ഓവറിൽ ഇല്ലാത്ത റണ്ണിനായി ഓടിയ വിരാട് കോലി മാറ്റ് ഹെൻറിയുടെ ഡയറക്റ്റ് ത്രോയിൽ റൺ ഔട്ട് ആവുകയും ചെയ്തു. 4 റൺസ് മാത്രമാണ് മുൻ ഇന്ത്യൻ നായകന് നേടാൻ സാധിച്ചത്.
ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസിന് ഓൾ ഔട്ടായി . 5 വിക്കറ്റുകൾ വീഴ്ത്തിയ രവീന്ദ്ര ജഡേജയും 4 വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്‌ടൺ സുന്ദറുമാണ് കിവീസിനെ തകർത്തത്.71 റൺസ് നേടിയ വിൽ യങിന്റെയും 82 റൺസ് നേടിയ ടാറിൽ മിച്ചലിന്റെയും മികച്ച ബാറ്റിങ്ങാണ് കിവീസിന് മാന്യമായ സ്കോർ നൽകിയത്.ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.