മിന്നുന്ന സെഞ്ചുറിയുമായി നിതീഷ് കുമാർ, മെൽബൺ ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് | Nitish Kumar Reddy
മെൽബൺ ടെസ്റ്റിൽ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം മത്സരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 116റൺസിന് പുറകിലാണ് ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 474 റൺസാണ് നേടിയത്. 105 റൺസുമായി നിതീഷ് കുമാറും 2 റൺസുമായി സിറാജുമാണ് ക്രീസിൽ.നിതീഷ് കുമാർ റെഡ്ഢിയുടെ കന്നി സെഞ്ചുറിയും വാഷിംഗ്ടൺ സുന്ദറിന്റെ അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ ഫോള്ളോ ഓണിൽ നിന്നും രക്ഷിച്ചത്.
മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കി ഇന്ത്യ. യുവതാരം നിതീഷ് കുമാർ റെഡ്ഢിയുടെയും വാഷിംഗ്ടൺ സുന്ദറിൻറെയും കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോള്ളോ ഒന്നിൽ നിന്നും രക്തപെടുത്തിയത്. .28 റൺസ് നേടിയ റിഷാബ് പന്ത് 17 റൺസ് നേടിയ ജഡേജ എന്നിവരുടെ വിക്കറ്റുകൾ ഇന്ന് നഷ്ടപ്പെട്ടെങ്കിലും നിതീഷ് ഒരു വശത്ത് പിടിച്ചു നിൽക്കുകയും ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിക്കുകയും ചെയ്തു.നിതീഷ് കുമാർ 80 പന്തുകൾ നേരിട്ട 50 റൺസ് തികച്ചു. ഇതിനിടയിൽ 4 ഫോറും 1 സിക്സും അടിച്ചു. അദ്ദേഹത്തിന്റെ കന്നി ടെസ്റ്റ് ഫിഫിറ്റിയാണിത്.
Shot, Nitish 🤌
— ESPNcricinfo (@ESPNcricinfo) December 28, 2024
via @StarSportsIndia | #AUSvIND pic.twitter.com/22EgJzbV5p
ഇന്ത്യൻ സ്കോർ 300 ലെത്തുകയും ഇരുവരും തമ്മിലുള്ള പാർട്ണർഷിപ്പ് 100 കടക്കുകയും ചെയ്തു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിലായിരുന്നു . 85 റൺസുമായി നിതീഷും 40 റൺസുമായി വാഷിങ്ങ്ടണുമായിരുന്നു ക്രീസിൽ. ചായക്ക് ശേഷം നിതീഷ് റെഡ്ഢിയും വാഷിംഗ്ടണും ഇന്ത്യയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോയി. അതിനിടയിൽ വാഷിംഗ്ടൺ തന്റെ ഫിഫ്റ്റി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അർധസെഞ്ചുറി നേടിയതിനു പിന്നാലെ വാഷിങ്ടൺ സുന്ദറിനെ ലിയോൺ പുറത്താക്കി.
അടുത്ത ഓവറിൽ ബുംറയെ പൂജ്യത്തിനു ഇന്ത്യക്ക് നഷ്ടമായി. എന്നാൽ ശക്തമായി പിടിച്ചു നിന്ന നിതീഷ് തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കി.171 പന്തിൽ നിന്നും 10 ബൗണ്ടറിയും ഒരു സിക്സും അടക്കമാണ് നിതീഷ് സെഞ്ച്വറി പൂർത്തിയാക്കിയത്. മൂണാണ് ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് എന്ന നിലയിലാണ്.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.ഇന്നലെ രോഹിത് ശർമ്മ , രാഹുൽ ,ജയ്സ്വാൾ ,കോലി, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. .അവസാന സെഷനിൽ കോലിയെയും ജയ്സ്വാളിനെയും നഷ്ടപെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി ആയിരുന്നു. എന്നാല്‍ രണ്ടാം സെഷനിലെ അവസാന പന്തില്‍ രാഹുല്‍ പുറത്തായി . 24 റൺസ് നേടിയ രാഹുലിനെ കമ്മിൻസ് ബൗൾഡ് ചെയ്തു. ചായക്ക് ശേഷം ജൈസ്വാളും കോലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും ഇന്ത്യൻ സ്കോർ 100 കടത്തുകയും ചെയ്തു.അതിനിടയിൽ ജയ്സ്വാൾ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.കോലിയും ടച് കണ്ടെത്തിയതോടെ ഇന്ത്യ അനായാസം റൺസ് കണ്ടെത്തി. ജയ്സ്വാൾ കൂടുതൽ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യൻ സ്കോർ 150 കടക്കുകയും ചെയ്തു. സ്കോർ 153 ആയപ്പോൾ ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 82 റൺസ് നേടിയ ജയ്സ്വാൾ റൺ ഔട്ടായി.
118 പന്തിൽ നിന്നും 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. പിന്നാലെ വിരാട് കോലിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 36 റൺസ് നേടിയ കോലിയെ സ്കോട്ട് ബോലാൻഡ് പുറത്താക്കി.അവസാന സെഷനിൽ രണ്ടു വിക്കറ്റുകൾ വീണത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. സ്കോർ 159 ആയപ്പോൾ നൈറ്റ് വാച്ച്മാൻ ആകാശ് ദീപിനെയും ഇന്ത്യക്ക് നഷ്ടമായി.ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 474 റൺസിൽ അവസാനിച്ചു.സ്റ്റീവ് സ്മിത്തിന്റെ മിന്നുന്ന സെഞ്ചുറിയാണ് ഓസ്ട്രേലിയക്ക് മികച്ച സ്കോർ നൽകിയത്.197 പന്തിൽ നിന്നും 13 ബൗണ്ടറിയും മൂന്നു സിക്സും അടക്കം 140 റൺസാണ് സ്മിത്ത് നേടിയത്. ക്യാപ്റ്റൻ കമ്മിൻസ് 49 റൺസുമായി സ്മിത്തിന് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി ബുംറ നാലും ജഡേജ മൂന്നും ആകാശ് ദീപ് രണ്ടും വിക്കറ്റും വീഴ്ത്തി.സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന് ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന് (145 പന്തില്‍ 72),എന്നിവർ ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.