‘ഭയമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകി’ : ഇന്ത്യക്കായി കളിക്കുന്നതിലും മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയതിലും അഭിമാനമുണ്ടെന്ന് നിതീഷ് കുമാർ | Nitish Kumar Reddy

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഡൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ 86 റൺസിന്റെ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 221-9 എന്ന സ്‌കോറാണ് നേടിയത്. നിതീഷ് റെഡ്ഡി 74 (34), റിങ്കു സിംഗ് 53 (29), ഹാർദിക് പാണ്ഡ്യ 32 എന്നിവർ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ റിഷാദ് ഹൊസൈൻ ബംഗ്ലാദേശിനായി 3 വിക്കറ്റ് വീഴ്ത്തി.

വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.ബാറ്റിങിനു പിന്നാലെ ബൗളിങിലും തിളങ്ങി രണ്ടാം ടി20 കളിക്കുന്ന നിതീഷ് കുമാര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് ഇന്ത്യയുടെ ടോപ് സ്‌കോററായി. പിന്നാലെ 23 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റുകളും സ്വന്തമാക്കി. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 41-3ന് എന്ന നിലയിൽ പതറുമ്പോഴാണ് റിങ്കു നിതീഷ് കൂട്ടുകെട്ട് മികച്ച സ്‌കോറിൽ എത്തിച്ചത്.74 റൺസും 2 വിക്കറ്റും നേടി ഓൾറൗണ്ടറായി നിർണായക പങ്ക് വഹിച്ച നിതീഷ് റെഡ്ഡിയാണ് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത്.

ഇന്ത്യക്കായി കളിക്കുന്നതിലും മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയതിലും അഭിമാനമുണ്ടെന്ന് നിതീഷ് റെഡ്ഡി പറഞ്ഞു. ക്യാപ്റ്റൻ സൂര്യകുമാറും പരിശീലകൻ ഗൗതം ഗംഭീറും തനിക്ക് ഭയമില്ലാതെ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് മികച്ചതായി തോന്നുന്നു.ഈ നിമിഷത്തിൽ അഭിമാനിക്കുന്നു. എല്ലാത്തിനും ഞാൻ നന്ദിയുള്ളവനാണ്. ഇതിൻ്റെ ക്രെഡിറ്റ് ക്യാപ്റ്റനും കോച്ചിനും നൽകണം. കാരണം ഭയമില്ലാതെ കളിക്കാനുള്ള ലൈസൻസ് അവർ തന്നു. തുടക്കത്തിൽ ഞാൻ കുറച്ച് സമയമെടുത്തു. എന്നാൽ പിന്നീട എല്ലാം എനിക്ക് അനുകൂലമായി” നിതീഷ് പറഞ്ഞു.

“ഇന്ത്യൻ ടീമിനായി കളിക്കുന്നത് മികച്ച അനുഭവം നൽകുന്നു. ഈ രീതിയിൽ കളിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ടീമിനായി വീണ്ടും വീണ്ടും സമാനമായ പ്രവർത്തനങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.ആദ്യത്തെ 11 ബോളുകള്‍ നേരിട്ടപ്പോള്‍ 12 റണ്‍സ് മാത്രമാണ് നിതീഷിനു നേടാനായത്. ഒരേയൊരു ഫോര്‍ മാത്രമേ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. പിന്നീടാണ് നിതീഷ് ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. അടുത്ത 23 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 62 റണ്‍സാണ്. ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ആര് എന്ന ഇന്ത്യയുടെ ചോദ്യത്തിനു ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്. നിതീഷ് കുമാര്‍ റെഡ്ഡിക്കു ഈ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കും.

3.2/5 - (4 votes)