മുന്നിൽ കോലി മാത്രം , റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് സഞ്ജു സാംസൺ | IPL2024 | Sanju Samson

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ വിജയത്തിനിടെ 33 പന്തിൽ പുറത്താകാതെ 71 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ വിരാട് കോഹ്‌ലിയുമായി കൂടുതൽ അടുത്തു.ലഖ്‌നൗ നായകൻ കെ എൽ രാഹുലും 78 റൺസിൻ്റെ ഇന്നിംഗ്‌സോടെ തൻ്റെ ടീമിനായി ടോപ് സ്‌കോററായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

സാംസൺ 385 റൺസ് നേടിയപ്പോൾ രാഹുൽ 378 റൺസാണ് ഈ സീസണിൽ നേടിയിരിക്കുന്നത്.വിരാട് കോഹ്‌ലി ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 430 റൺസുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.മുംബൈ ഇന്ത്യൻസിനെതിരെ 31 റൺസ് നേടിയ ഋഷഭ് പന്തും ഓറഞ്ച് ക്യാപ്പ് പട്ടികയിൽ മുന്നോട്ട് കയറി.371 റൺസുമായി പന്ത് ഇപ്പോൾ പട്ടികയിൽ നാലാമതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സുനിൽ നരെയ്ൻ എട്ട് മത്സരങ്ങളിൽ നിന്ന് 357 റൺസുമായി അഞ്ചാമതുമാണ്.ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി, പ്ലേഓഫ് യോഗ്യതയ്ക്കുള്ള സാധ്യതകൾ കൂടുതൽ സങ്കീർണ്ണമാക്കി.

മുംബൈക്ക് വേണ്ടി വേണ്ടി 259 റൺസ് പിന്തുടരുന്നതിനിടെ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മ ഓറഞ്ച് ക്യാപ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറി, നിലവിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 336 റൺസ് നേടിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സാണ് രാജസ്ഥാൻ റോയൽസിന് വിജയം നേടിക്കൊടുത്തത്.

ഏകനാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 197 റൺസ് ലക്ഷ്യയുമായി ഇറങ്ങിയ റോയൽസ് 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയം സ്വന്തമാക്കി.ക്യാപ്റ്റൻ സഞ്ജു സാംസൺ (33 പന്തിൽ 71), ധ്രുവ് ജുറൽ (34 പന്തിൽ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. വിജയത്തോടെ രാജസ്ഥാൻ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു.

Rate this post