ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പാകിസ്ഥാൻ പുറത്ത് , ബംഗ്ലാദേശിനെതിരെ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ന്യൂസീലൻഡ് | ICC Champions Trophy
ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ആതിഥേയരായ പാകിസ്ഥാൻ പുറത്ത് . ഇന്ന് നടന്ന നിർണായക മത്സരത്തിൽ ന്യൂസീലൻഡ് ബംഗ്ളദേശിനെ പരാജയപെടുത്തിയതോടെയാണ് അവസാന മത്സരം കളിക്കുന്നതിനു മുന്നേ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു, ആദ്യ മത്സരത്തിൽ കിവീസിനോടും രണ്ടാം മത്സരത്തിൽ ഇന്ത്യയോടും പരാജയപെട്ടു.
ഇന്നത്തെ മത്സരത്തിൽ അഞ്ചു വിക്കറ്റിന്റെ മിന്നുന്ന ജയമാണ് ന്യൂസീലൻഡ് സ്വന്തമാക്കിയയത്. 237 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കിവീസ് 46 .1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. രചിൻ രവീദ്രയുടെ തകർപ്പൻ സെഞ്ചുറിയാണ് കിവീസിന് അനായാസ ജയം നേടിക്കൊടുത്തത്. 105 പന്തുകൾ നേരിട്ട രവീന്ദ്ര 12 ബൗണ്ടറികളും ഒരു സിക്‌സും അടക്കം 112 റൺസ് നേടി.76 പന്തിൽ നിന്നും 55 റൺസ് നേടിയ ടോം ലാതം രവീന്ദ്രക്ക് മികച്ച പിന്തുണ നൽകി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടാണ് കിവീസിന് ജയം നേടിക്കൊടുത്തത്.
Host Pakistan and Bangladesh knocked out from Group A, while India and New Zealand secure their semi-final spots pic.twitter.com/TLOVNISG0s
— Cricwire (@CricWireLK) February 24, 2025
കിവീസിന് സ്കോർബോർഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. വിൽ യങ്ങിനെ പൂജ്യത്തിനു ടാസ്കിൻ അഹമ്മദ് പുറത്താക്കി. സ്കോർ 15 ആയപ്പോൾ കെയ്ൻ വില്യംസണെ നാഹിദ് റാണ പുറത്താക്കി. അഞ്ചു റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. സ്കോർ 72 ആയപ്പോൾ ൩൦ റൺസ് നേടിയ കോൺവെയെ മുസ്താഫിസുർ റഹ്‌മാൻ പുറത്താക്കി. രചിൻ രവീന്ദ്രയെയും ലാതത്തെയും നഷ്ടമായെങ്കിലും ഫിലിപ്സും ബ്രേസ്വെല്ലും ചേർന്ന് കിവീസിനെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്.മിച്ചല്‍ ബ്രോസ്‌വെല്ലിന്റെ മികച്ച ബോളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകളാണ് ബ്രോസ്‌വെല്‍ നേടിയത് .10 ഓവർ മുഴുവൻ എറിഞ്ഞ ബ്രേസ്‌വെൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി.ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ന്യൂസിലൻഡ് സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് ഫിഗർ ബ്രേസ്‌വെൽ രേഖപ്പെടുത്തിനജ്മുള്‍ ഹൊസൈന്‍ ഷാന്റോയുടെ അര്‍ധസെഞ്ചുറിപ്രകടനമാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 110 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ ജേക്കര്‍ അലി (45), റിഷാദ് ഹൊസ്സൈന്‍(26) എന്നവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് 236 റണ്‍സില്‍ അവസാനിച്ചു.