‘മൂന്ന് ഫോർമാറ്റിലും ഇന്ത്യ പാകിസ്ഥാനേക്കാൾ വളരെ മുന്നിലാണ് ,അവർ ഇന്ത്യയുടെ പ്രധാന എതിരാളികളല്ല’ : ഗൗതം ഗംഭീർ | Gautam Gambhir
ഇന്ത്യ-പാകിസ്ഥാൻ മത്സരം കാലക്രമേണ ക്രിക്കറ്റിലും കായികരംഗത്തും പൊതുവെ ഏറ്റവും രൂക്ഷവും ചൂടേറിയതുമായ പോരാട്ടങ്ങളിൽ ഒന്നായി മാറി. ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളിക്കളത്തിന് അകത്തും പുറത്തും ആവേശം ഏറെയാണ്. നിരവധി കാരണങ്ങളാൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാത്തത്കൊണ്ട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ആരാധകർക്ക് ഇന്ത്യ പാക് മത്സരങ്ങൾ കാണാൻ സാധിക്കുന്നത്.
ഇപ്പോഴത്തെ ഇന്ത്യൻ ടീമിനോട് പാകിസ്‌താന് വിജയിക്കണ സാധിക്കില്ലെന്ന് മുൻ താരം ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ “വളരെ മികച്ചത്” ആണെന്നും ഗംഭീർ പറഞ്ഞു.“പാക്കിസ്ഥാൻ ഇന്ത്യയിൽ ഒരുപാട് തവണ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഇരു ടീമുകളുടെയും നിലവാരം കണ്ടാൽ മൂന്ന് ഫോർമാറ്റിലും പാക്കിസ്ഥാനേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ. പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അത് പ്രതീക്ഷയ്‌ക്ക് വിപരീതമാണ്., ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാൽ അത് അതു പ്രതീക്ഷിക്കുന്നതാണ്,”ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഇന്ത്യയുടെ യഥാർത്ഥ എതിരാളികൾ പാക്കിസ്ഥാനല്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.ഐസിസി ഏകദിന ലോകകപ്പിൽ എട്ട് മീറ്റിംഗുകളിൽ ഒരിക്കലും ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല.ടി20 ലോകകപ്പിലെ ഏഴ് ഏറ്റുമുട്ടലുകളിൽ ഒരു തവണ മാത്രമേ വിജയിച്ചിട്ടുള്ളൂ.ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ വരെ ഇന്ത്യയുടെ അജയ്യമായ ഓട്ടത്തിന് ശേഷം ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് യഥാർത്ഥ എതിരാളികളെന്ന് ഗംഭീർ പറഞ്ഞു.
Gautam Gambhir said, "India is far superior to Pakistan in all three formats. If Pakistan defeats India it's an upset, if India defeats Pakistan, it's very much given". (Star). pic.twitter.com/Z5DZeXDaTV
— Mufaddal Vohra (@mufaddal_vohra) December 31, 2023
“ക്രിക്കറ്റിംഗ് വീക്ഷണകോണിൽ ഇന്ത്യ പ്രധാന എതിരാളികൾ ഓസ്‌ട്രേലിയയാണ്.എന്താണ് യഥാർത്ഥ മത്സരം എന്ന് ഒരു ക്രിക്കറ്റ് ആരാധകനോട് ചോദിച്ചാൽ അവർ ഇന്ത്യയും ഓസ്‌ട്രേലിയയും എന്ന് പറയും, ”ഗംഭീർ കൂട്ടിച്ചേർത്തു.