ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുന്നിൽ 242 റൺസ് വിജയ ലക്ഷ്യവുമായി പാകിസ്ഥാൻ | ICC Champions Trophy

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുന്നിൽ റൺസ് വിജയ ലക്ഷ്യവുമായി പാകിസ്ഥാൻ .49 .4 ഓവറിൽ പാകിസ്ഥാൻ 241 റൺസിന്‌ ഓൾ ഔട്ടായി. 62 റൺസ് നേടിയ സൗദ് ഷക്കീലാണ് പാകിസ്‌തനറെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 46 ഉം ഖുഷ്ദിൽ ഷാ 38 റൺസും നേടി. ഇന്ത്യക്ക വേണ്ടി ഹർദിക് പാണ്ട്യ രണ്ടും കുൽദീപ് യാദവ് മൂന്നും വിക്കറ്റും നേടി.

ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബാബർ അസമും ഇമാം ഉൾ ഹഖും നൽകിയത്.ഏകദിനത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. 2023 ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിട്ടില്ല.ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യ ബാബർ അസമിനെ പുറത്താക്കി. 26 പന്തിൽ നിന്നും 23 റൺസ് നേടിയ ബാബറിനെ പാണ്ട്യയുടെ പന്തിൽ രാഹുൽ പിടിച്ചു പുറത്താക്കി.

ഓപ്പണിങില്‍ ഇമാം ഉള്‍ ഹഖുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നില്‍ക്കെയാണ് ബാബറിന്റെ മടക്കം.തൊട്ടു പിന്നാലെ സഹ ഓപ്പണർ ഇമാം ഉൾ ഹഖിനെ അക്ഷർ പട്ടേൽ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 26 പന്തിൽ നിന്നും 10 റൺസ് നേടിയ ഇമാമുൽ ഹഖിനെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ചപ്പോൾ പട്ടേൽ റൺഔട്ടാക്കി. മൂന്നാം വിക്കറ്റുൾ ഒത്തുചേർന്ന സൗദ് ഷക്കീൽ മുഹമ്മദ് റിസ്വാൻ സഖ്യം പാകിസ്താനെ വലിയ പരിക്കുകൾ കൂടാതെ 25 ഓവറിൽ 100 റൺസിലെത്തിച്ചു.

സ്കോർ 137 ആയപ്പോൾ സഊദ് ഷക്കീൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 151 കടന്നതിനു പിന്നാലെ മുഹമ്മദ് റിസ്വാനെ പാകിസ്താന് നഷ്ടമായി. 77 പന്തിൽ നിന്നും 46 റൺസ് നേടിയ റിസ്വാനെ അക്‌സർ പട്ടേൽ പുറത്താക്കി. സ്കോർ 159 ആയപ്പോൾ 62 റൺസ് നേടിയ സൗദ് ഷക്കീലിനെ ഹർദിക് പാണ്ട്യ പുറത്താക്കി. സ്കോർ 165 ൽ വെച്ച് 4 ലും നേടിയ തയ്യബ് താഹിറിനെ ജഡേജ ബൗൾഡാക്കി. സ്കോർ 200 ൽവെച്ച് രണ്ടു വിക്കറ്റുകൾ പാകിസ്താന് നഷ്ടമായി. 19 റൺസ് നേടിയ സൽമാനെ കുൽദീപ് പുറത്താക്കി അടുത്ത പന്തിൽ അഫ്രീദിയേയും കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. സ്കോർ 222 ആയപ്പോൾ പാകിസ്താന് എട്ടാം വിക്കറ്റും നഷ്ടമായി. അവസാന ഓവറിലെ ആഡ്‌ഫിയ പന്തിൽ പാകിസ്താന് ഒൻപതാം വിക്കറ്റും നഷ്ടപ്പെട്ടു.