‘ഇതൊരു ഐസിസി ടൂര്ണമെന്റായി തോന്നിയില്ല, ബിസിസിഐ ടൂർണമെന്റ് ആയിരുന്നു നടന്നത്’ : ലോകകപ്പിൽ ഇന്ത്യയോട് തോറ്റതിന് ശേഷം പാകിസ്ഥാൻ ടീം ഡയറക്ടറുടെ പ്രതികരണം |World Cup 2023

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായി ഇന്ത്യ vs പാകിസ്ഥാൻ പോരാട്ടം ഉയർത്തിക്കാട്ടപ്പെട്ടു. എന്നാൽ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവരുൾപ്പെടെ അഞ്ച് ഇന്ത്യൻ ബൗളർമാർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഇന്ത്യ പാകിസ്ഥാനെ 191 ൽ ഒതുക്കി.

തുടർന്ന് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബാറ്റർമാർ അനായാസ ജയാ ജയം സമ്മാനിക്കുകയിരുന്നു. ഇന്ത്യ vs പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുമ്പോൾ നീല ജഴ്‌സികളുടെ കടലായിരുന്നു അവിടെ കാണാൻ സാധിച്ചിരുന്നത്.പക്ഷപാതപരമായ അന്തരീക്ഷമുള്ള സ്റ്റേഡിയത്തിൽ കളിക്കുന്നത് ബിസിസിഐ പരിപാടിയുടെ പ്രതീതിയാണ് നൽകിയതെന്ന് മത്സരശേഷം പാക് ടീം ഡയറക്ടർ മിക്കി ആർതർ പറഞ്ഞു.

“സത്യസന്ധമായി പറഞ്ഞാൽ ഇതൊരു ഐസിസി ടൂര്ണമെന്റായി തോന്നിയില്ല.ഇതൊരു ഉഭയകക്ഷി പരമ്പര പോലെ തോന്നി, ബിസിസിഐ ടൂർണമെന്റ് പോലെ തോന്നി. ഇന്നലെ രാത്രി മൈക്കിലൂടെ ‘ദിൽ ദിൽ പാകിസ്ഥാൻ’ എന്ന് പറയുന്നത് ഞാൻ കേട്ടില്ല.എന്നാൽ കാണികളുടെ പിന്തുണക്കുറവ് ഇന്ത്യയോടുള്ള ടീമിന്റെ കനത്ത തോൽവിക്ക് ഒരു ഒഴികഴിവായി ഉപയോഗിക്കാനാവില്ലെന്ന് ആർതർ പറഞ്ഞു.ഈ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പാകിസ്ഥാൻ അനുഭവിച്ചതിന് തികച്ചും വിപരീതമായിരിക്കുമെന്ന് ടോസ്സിനെത്തിയ ക്യാപ്റ്റൻ ബാബർ അസമിന്‌ വ്യകതമായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം കാരണവും വിസ പ്രശ്‌നങ്ങൾ കാരണവും , പാക് ആരാധകർക്ക് അവരുടെ ടീമിനെ പിന്തുണയ്ക്കാൻ അഹമ്മദാബാദിലേക്ക് പോകാൻ കഴിഞ്ഞില്ല. മത്സരത്തിൽ പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ, ഇന്ത്യ പൊയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

സെഞ്ച്വറിക്ക് അരികില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ആണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ രോഹിത് 86 റണ്‍സ് നേടി.ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്‌സും മൂന്നു ഫോറും ചേര്‍ന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്‌സ്. കെ എല്‍ രാഹുല്‍ 29 പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്ഥാനെതിരെ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.

Rate this post