ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന്റെ തീയതിയും വേദിയും പുറത്ത് |India vs Pakistan

2023 ഏഷ്യാ കപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലെന്നായ ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന്റെ തീയതി പുറത്തു വിട്ടിരിക്കുകായണ്‌ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.2023 ആഗസ്ത് 30 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ സെപ്റ്റംബർ 2 ന് കാൻഡിയിൽ പാകിസ്ഥാൻ ഇന്ത്യയെ നേരിടും.

ഓഗസ്റ്റ് 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലായിരിക്കും ഈ മത്സരം. സെപ്തംബർ 17 ന് കൊളംബോയിൽ വെച്ചാണ് ഫൈനൽ അരങ്ങേറുക.ആകെ 13 മത്സരങ്ങളായിരിക്കും ടൂര്‍ണമെന്‍റിലുണ്ടാകുക. ഇതില്‍ നാല് മത്സരമാണ് പാക്കിസ്ഥാനില്‍ നടക്കുക. പകല്‍ രാത്രിയായി നടക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നായിരിക്കും ആരംഭിക്കുക. ആറ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക.

ഇന്ത്യയുള്‍പ്പെടുന്ന എ ഗ്രൂപ്പില്‍ പാക്കിസ്ഥാനും നേപ്പാളും മത്സരിക്കുമ്പള്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.സൂപ്പര്‍ ഫോറില്‍ പരസ്പരം മത്സരിക്കുന്ന ടീമുകളില്‍ ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവര്‍ ഫൈനലിലെത്തുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ്.

ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ഏകദിന ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പും നടത്തുന്നത്. ഇത്തവണ 50 ഓവർ ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പ്, ഒക്‌ടോബർ 5 മുതൽ ഇന്ത്യയിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി നേപ്പാൾ ഒഴികെയുള്ള ആറ് ടീമുകളിൽ അഞ്ച് ടീമുകളുടെ തയ്യാറെടുപ്പാണ്.