പെർത്തിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ | India | Australia
ബോർഡർ – ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ മിന്നുന്ന ജയവുമായി ഇന്ത്യ. പെർത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 295 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.534 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 238 റൺസിന് ഓൾ ഔട്ടായി. 89 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്കോറർ, ഇന്ത്യക്കായി ബുമ്ര സിറാജ് എന്നിവർ മൂന്നും വാഷിംഗ്ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തി.
534 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 12-3 എന്ന നിലയിലായിരുന്നു. നാലാം ദിനം തുടക്കത്തിൽ തന്നെ ഓസീസിന് നാലാം വിക്കറ്റ് നഷ്ടമായി.4 റൺസ് നേടിയ ഓപ്പണർ ഉസ്മാൻ ക്വജയെ സിറാജ് പുറത്താക്കി.ഓപ്പണര്‍ നതാന്‍ മക്സ്വീനി (0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നാലാമനായി വന്ന മര്‍നസ് ലാബുഷെയ്ന് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു ഇന്നലെ നഷ്ടമായത്.
ആദ്യ ഇന്നിങ്സില്‍ 5 വിക്കറ്റെടുത്തു ഓസ്ട്രേലിയയെ തകര്‍ത്ത ഇന്ത്യന്‍ നായകന് ജസ്പ്രിത് ബുംറയാണ് മൂന്നാം ദിനം ഓസ്ട്രേലിയക്ക് നഷ്ടമായ മൂന്നില്‍ രണ്ട് വിക്കറ്റും നേടിയത്. ഇന്ന് സ്കോർ 79 ആയപ്പോൾ ഓസ്ട്രേലിയക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി 17 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ സിറാജ് പുറത്താക്കി. ആറാം വിക്കറ്റിൽ ഒത്തുചേർന്ന മിച്ചൽ മാർഷ് -ട്രാവിസ് ഹെഡ് സഖ്യം വേഗത്തിൽ റൺസ് സ്കോർ ചെയ്തു.ഏഴ് ബൗണ്ടറികളോടെ ഹെഡ് തൻ്റെ 17-ാം ടെസ്റ്റ് ഫിഫ്റ്റിയിലെത്തി.
നേരത്തെ ഒരു എൽബിഡബ്ല്യു റിവ്യൂ അതിജീവിച്ചെങ്കിലും, ആതിഥേയർക്ക് പ്രതീക്ഷയുടെ തിളക്കം നൽകിക്കൊണ്ട് അദ്ദേഹം പ്രതിരോധവും ശാന്തതയും കാണിച്ചു. ഇരുവരും ചേർന്ന് 50 ഫിഫ്റ്റി പാർട്ണർഷിപ്പ് പൂർത്തിയാക്കുകയും, ഓസ്ട്രേലിയ സ്കോർ 150 കടക്കുകയും ചെയ്തു. സ്കോർ 161 ആയപ്പോൾ ട്രാവിഡ് ഹെഡിനെ ഓസ്ട്രലിയക്ക് നഷ്ടമായി.101 പന്തിൽ നിന്നും 89 റൺസ് നേടിയ ഇടം കയ്യനെ ബുംറ പുറത്താക്കി. പിന്നാലെ 67 പന്തിൽ നിന്നും 47 റൺസ് നേടിയ മിച്ചൽ മാർഷിനെ നിതീഷ് കുമാർ ബൗൾഡാക്കി. സ്കോർ 227 ലെത്തിയപ്പോൾ 12 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. ചായക്ക് ശേഷം നാഥാൻ ലിയോണിനെ വാഷിഗ്ടൺ സുന്ദർ പൂജ്യത്തിന് പുറത്താക്കി. സ്കോർ 238 ആയപ്പോൾ അലക്സ് കാരിയെ പുറത്താക്കി ഹർഷിത് റാണ ഇന്ത്യയെ വിജയത്തിലെത്തിച്ചു.