‘1,30,000 കാണികളുടെ മുന്നിൽ ഇന്ത്യക്കെതിരെ ഫൈനൽ കളിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും’ : സ്റ്റീവ് സ്മിത്ത് |World Cup 2023
ഈഡൻ ഗാർഡൻസിൽ നടന്ന ലോകകപ്പ് സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. കളിച്ച എല്ലാ മത്സരവും ജയിച്ചെത്തുന്ന ഇന്ത്യയാണ് ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളികൾ.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം നടക്കുന്നത്.
ടൂർണമെന്റിന്റെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 1,30,000 കാണികൾക്ക് മുന്നിൽ കളിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സെമിയിലെ വിജയത്തിന് ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു.”ഇന്ത്യ വളരെ നന്നായി കളിക്കുന്നു, ടൂർണമെന്റിൽ തോൽവിയറിയാതെയാണ് അവർ ഫൈനലിൽ എത്തിയത്.1,30,000 കാണികളുടെ മുന്നിൽ കളിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും”ഇന്ത്യയുമായുള്ള ഫൈനലിൽക്കുറിച്ച് സ്മിത്ത് പറഞ്ഞു.
2015-ൽ ഓസീസ് സ്വന്തം മണ്ണിൽ വിജയിച്ചപ്പോൾ സ്മിത്ത് ടീമിലുണ്ടായിരുന്നു.2021 ൽ ഓസ്ട്രേലിയക്കൊപ്പം ടി 20 കിരീടവും സ്വന്തമാക്കി.മൂന്നാം ലോകകപ്പ് കിരീടം നേടാനുള്ള ഒരുക്കത്തിലാണ് സ്മിത്ത്.നീണ്ട 20 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
Steve Smith never disappoints in knockout games. pic.twitter.com/0JgwYxj2bj
— CricTracker (@Cricketracker) November 16, 2023
2003-ൽ ദക്ഷിണാഫ്രിക്കയിൽ, റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനോട് ഇന്ത്യൻ ടീം പരാജയപ്പെട്ടു. ഇത്തവണ മെൻ ഇൻ ബ്ലൂവിന് അവരുടെ മനസ്സിൽ പ്രതികാരം മാത്രമായിരിക്കും ഉണ്ടാവുക.