‘ഹാർദിക് പാണ്ഡ്യ ചന്ദ്രനിൽ നിന്ന് ഇറങ്ങി വന്നതാണോ ?’ : ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കാനുള്ള പാണ്ഡ്യയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പ്രവീൺ കുമാർ

ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ സീം ബൗളർ പ്രവീൺ കുമാർ.കണങ്കാലിനേറ്റ പരിക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാർദിക്, ഡി വൈ പാട്ടീൽ ടൂർണമെൻ്റിനിടെ മൂന്ന് മാസത്തിലേറെയായി തൻ്റെ ആദ്യ മത്സരം കളിച്ചു. ഐപിഎല്ലിനേക്കാൾ രഞ്ജിയ്ക്കും മറ്റ് ആഭ്യന്തര ക്രിക്കറ്റിനും കളിക്കാർ മുൻഗണന നൽകണമെന്ന് ബിസിസിഐയുടെ നിർദേശം മറികടന്നാണ് പാണ്ട്യ ഈ ടൂർണമെന്റ് കളിച്ചത്.

എല്ലാ കളിക്കാര്‍ക്കും ഒരേ നിയമമാണ് ബിസിസിഐ ബാധകമാക്കേണ്ടതെന്നാണ് പ്രവീണ്‍ കുമാര്‍ തുറന്നടിച്ചിരിക്കുന്നത്. ഹാര്‍ദിക് ചന്ദ്രനില്‍ നിന്നും പൊട്ടിവീണതൊന്നുമല്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താരത്തോടും ബിസിസിഐ പറയേണ്ടതുണ്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.”ഹാര്‍ദിക് ചന്ദ്രനില്‍ നിന്നും ഇറങ്ങി വീണതാണോ ,അവനും ആഭ്യന്തര ക്രസികെട്ട കളിക്കണം. എന്തിനാണ് അദ്ദേഹത്തിന് വ്യത്യസ്ത നിയമങ്ങൾ?ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ അവനോടും ബിസിസിഐ പറയണം .അദ്ദേഹമെന്തിനാണ് എന്തിനാണ് ആഭ്യന്തര ടി20 ടൂർണമെൻ്റ് കളിക്കുന്നത് ( ഡി വൈ പാട്ടീൽ )” പ്രവീൺ കുമാർ പറഞ്ഞു .

”ഹർദിക് എന്തുകൊണ്ടാണ് എപ്പോഴും ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ മാത്രം കളിക്കുന്നത്. എല്ലാവരും എല്ലാ ഫോര്‍മാറ്റിലും കളിക്കണം. 70-80 ടെസ്റ്റ് കളിച്ചതുപോലെ ഇനി ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിച്ചാല്‍ മാത്രം മതിയെന്നാണോ അദ്ദേഹം കരുതിയിരിക്കുന്നത്. തീര്‍ച്ചയായും അയാളെപ്പോലെ ഒരു കളിക്കാരനെ രാജ്യത്തിന് വേണം.നിങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് രേഖാമൂലം നൽകുക” യുട്യൂബ് ചാനലില്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

വരാനിരിക്കുന്ന ഐപിഎൽ 2024 സീസണിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ പാണ്ഡ്യ നയിക്കും. ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ട്രേഡ് ചെയ്യുകയും ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. എല്ലാ ഫോർമാറ്റുകളിലും കളിക്കുന്നത് പരിഗണിക്കണമെന്നാണ് കുമാർ പാണ്ഡ്യായോട് പറഞ്ഞു വെക്കുന്നത്.പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ പരിമിത ഓവർ ക്രിക്കറ്റിന് മുൻഗണന നൽകുന്നതിനെക്കുറിച്ചുള്ള മുൻ ഇന്ത്യൻ ബൗളറുടെ ആശങ്കയാണ് ഇതിൽ കാണുന്നത്.

Rate this post