റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ താരം : ഇംഗ്ലണ്ടിൽ 129 പന്തിൽ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ |Prithvi Shawറെ

യുകെയിലെ തന്റെ മൂന്നാമത്തെ ആഭ്യന്തര മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ് പൃഥ്വി ഷാ.നോർത്താംപ്ടണിലെ കൗണ്ടി ഗ്രൗണ്ടിൽ സോമർസെറ്റിനെതിരായ ഏകദിന കപ്പിൽ നോർത്താംപ്ടൺഷെയറിന് വേണ്ടി പൃഥ്വി 129 പന്തിൽ ഇരട്ട സെഞ്ച്വറി നേടി.സെഞ്ചുറി പിന്നിട്ട ശേഷമാണ് പൃഥ്വി ഷാ മുന്നേറിയത്.

100-ൽ നിന്ന് 150-ലേക്ക് കടക്കാൻ 22 പന്തുകൾ മാത്രമാണ് താരം എടുത്തത്.തുടർന്ന് ലിസ്റ്റ് എ കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറി നേടി.25 ബൗണ്ടറികളും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്.ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം മാത്രമാണ് പൃഥി ഷാ. കൂടാതെ ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറും പൃഥി ഷാ സ്വന്തമാക്കി.മത്സരത്തില്‍ 153 പന്തില്‍ നിന്നും 244 റണ്‍സാണ് ഷാ നേടിയത്.ലിസ്റ്റ് എ ക്രിക്കറ്റിൽ ഷായുടെ രണ്ടാമത്തെ ഡബിൾ സെഞ്ച്വറിയാണിത്, 2020-21ൽ മുംബൈക്ക് വേണ്ടി കളിക്കുമ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറി നേടിയിരുന്നു.

അന്നത്തെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അദ്ദേഹത്തിന്റെ 227 റൺസ്.കെന്റിന് വേണ്ടി ഒല്ലി റോബിൻസൺ നേടിയ 206 റൺസ് ഷാ മറികടന്നു, അങ്ങനെ ഏകദിന കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായി.ചേതേശ്വര് പൂജാര (സസെക്‌സ്), അജിങ്ക്യ രഹാനെ (ലെസ്റ്റർഷയർ), അർഷ്ദീപ് സിംഗ് (കെന്റ്), നവദീപ് സൈനി (വോർസെസ്റ്റർഷയർ) എന്നിവർക്ക് ശേഷം യുകെയിൽ 2022-23 ആഭ്യന്തര സീസണിൽ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി കൗണ്ടി ചാമ്പ്യൻഷിപ്പിലും ഏകദിന കപ്പിലും നോർത്താംപ്ടൺഷയറിന് വേണ്ടി കളിക്കാൻ സൈൻ ചെയ്ത പൃഥ്വി ഷാ. ഗ്ലൗസെസ്റ്റർഷയറിനെതിരായ ആദ്യ മത്സരത്തിൽ 35 പന്തിൽ 34 റൺസാണ് പൃഥ്വി ഷാ നേടിയത്.

മുംബൈയിൽ ജനിച്ച ഓപ്പണർ രോഹിത് ശർമ്മയ്ക്ക് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ച്വറികൾ അടിച്ചുകൂട്ടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മൂന്ന് ഇരട്ട സെഞ്ചുറികളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പേരിലുള്ളത്.സൗരവ് ഗാംഗുലിയുടെ 183 റൺസ് ഇംഗ്ലണ്ടിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു, ഇത് ഷാ മറികടന്നു.പൃഥ്വി ഷായുടെ ഡബിൾ സെഞ്ചുറിയുടെ ബലത്തിൽ നോർത്താംപ്ടൺഷയർ 415 റൺസ് സ്‌കോർ ചെയ്യാനായി, ഇത് ഏകദിന കപ്പിലെ അവരുടെ രണ്ടാമത്തെ ഉയർന്ന സ്‌കോറാണ്. മറുപടി ബാറ്റിങ്ങിൽ സോമേഴ്‌സിറ്റിന് 328 റൺസ് മാത്രമാണ് എടുക്കാന് സാധിച്ചത്.

Rate this post