ജസ്പ്രീത് ബുംറയെ സ്വീപ് ചെയ്ത് സിക്സറിന് പറത്തി പഞ്ചാബിന്റെ സെൻസേഷണൽ ബാറ്റർ അശുതോഷ് ശർമ്മ | IPL 2024 | Ashutosh Sharma

ഐപിഎൽ 2024 സീസണിലെ തന്റെ മിന്നുന്ന ഫോം തുടരുകയാണ് പഞ്ചാബാ കിങ്‌സ് താരം അശുതോഷ് ശർമ്മ. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും അശുതോഷ് ശർമ്മയുടെ ഇന്നിംഗ്സ് ഏറെ കയ്യടി നേടി.മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 77/6 എന്ന നിലയിൽ താളംതെറ്റിയപ്പോൾ അശുതോഷ് ക്രീസിലെത്തുകയും 28 പന്തിൽ 61 റൺസ് നേടുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസ് സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 192 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്‍റെ പോരാട്ടം 19.1 ഓവറില്‍ 183 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആദ്യാവസാനം വരെ ട്വിസ്റ്റുകള്‍ നിറഞ്ഞ പോരാട്ടത്തില്‍ പഞ്ചാബിനെതിരെ 9 റണ്‍സിന്‍റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.വലിയ തകർച്ച നേരിട്ട പഞ്ചാബിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ശശാങ്ക് സിങും അഷുതോഷും ചേര്‍ന്ന് മുന്നോട്ട് നയിച്ചു.സ്കോര്‍ 111ല്‍ നില്‍ക്കെ 13-ാം ഓവറിലെ ആദ്യ പന്തില്‍ ശശാങ്ക് (25 പന്തില്‍ 41) പുറത്തായത് പഞ്ചാബിനെ പ്രതിരോധത്തിലാക്കി.

മറുവശത്ത് തകര്‍പ്പൻ അടികളുമായി അഷുതോഷ് കളം നിറഞ്ഞതോടെ പഞ്ചാബ് ക്യാമ്പില്‍ പ്രതീക്ഷകള്‍ ഉയര്‍ന്നു. അശുതോഷ് ഹർപ്രീത് ബ്രാറിനൊപ്പം (20 പന്തിൽ 21) 57 റൺസ് കൂട്ടിച്ചേർത്തു.അശുതോഷ് കളിച്ച വമ്പൻ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മുൻ ഡെലിവറിയിലെ നോ ബോളിൽ നിന്ന് ലഭിച്ച ഫ്രീ-ഹിറ്റിൽ ജസ്പ്രീത് ബുംറയെ സ്വീപ് ചെയ്ത് സിക്സറിന് പരാതിയതാണ്.ബുംറ ഒരു യോർക്കറിനായി ശ്രമം നടത്തിയെങ്കിലും അശുതോഷ് ഫുൾ-ടോസ് ആക്കി ബാക്ക്‌വേർഡ് സ്‌ക്വയർ-ലെഗിന് മുകളിലൂടെ സിക്സറിന് പറത്തി.അശുതോഷും ബ്രാറും കളിയെ 18 പന്തിൽ 25 റൺസ് എന്ന നിലയിലെത്തിച്ചു.പക്ഷേ 18-ാം ഓവറിലെ ആദ്യ പന്തിൽ അശുതോഷിനെ പുറത്താക്കി ജെറാൾഡ് കൊറ്റ്‌സി മുംബൈ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

അവസാന ഓവറില്‍ 12 റണ്‍സ് ആയിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അത് നേടാൻ പഞ്ചാബിന് സാധിക്കാതെ വരികയും മുംബൈ സീസണിലെ മൂന്നാമത്തെ ജയം സ്വന്തമാകുകയായിരുന്നു.25 കാരനായ അശുതോഷ് പിന്നീട് ബുംറയ്‌ക്കെതിരെ കളിച്ച ആ പ്രത്യേക സ്വീപ്പ് ഷോട്ടിനെക്കുറിച്ച് സംസാരിച്ചു.”ജസ്പ്രീത് ബുംറയുടെ ഒരു സ്വീപ്പ് ഷോട്ട് അടിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. ഞാൻ ഈ ഷോട്ടുകൾ പരിശീലിക്കുന്നുണ്ട്. ഇതൊരു ക്രിക്കറ്റ് കളിയാണ്, അതിനാൽ ഇത് വളരെ സാധാരണമാണ്… കളിക്കുമ്പോൾ, ഒരു വിജയം നേടുമെന്ന വിശ്വാസം എനിക്കുണ്ടായിരുന്നു.” മത്സരശേഷം നടന്ന അവതരണത്തിൽ അശുതോഷ് പറഞ്ഞു.

വിജയത്തിന് ശേഷം, എംഐ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അശുതോഷിൻ്റെ ഷോട്ടിനെ “അവിശ്വസനീയം” എന്ന് വിളിച്ചു.വെറും 4 മത്സരങ്ങളിൽ നിന്ന് 205 സ്‌ട്രൈക്ക് റേറ്റിൽ 156 റൺസ് നേടിയ മധ്യപ്രദേശ് ബാറ്റർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.17-ൽ 31, 15-ൽ നിന്ന് 33, 16-ൽ 31, 28-ൽ 61 എന്നിങ്ങനെ സ്‌കോറുകളോടെ, അശുതോഷ് തൻ്റെ കന്നി ഐപിഎൽ ആസ്വദിക്കുകയാണ്.

Rate this post