2023 ലോകകപ്പ്: ആർ അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് വളരെ നല്ല തീരുമാനമാണെന്ന് സൗരവ് ഗാംഗുലി | World Cup 2023
ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023-ന്റെ അവസാന കൗണ്ട്ഡൗൺ ആരംഭിച്ചു, അവസാന തയ്യാറെടുപ്പുകളുമായി ഇന്ത്യ ഒരുങ്ങുകയാണ്.ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കുന്ന മെഗാ ഇവന്റിന്റെ മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തന്റെ മികച്ച നാല് ടീമുകളെ തിരഞ്ഞെടുത്തു.
ഇതോടൊപ്പം, ലോകകപ്പിൽ ഇന്ത്യക്കായി തന്റെ ഇലവനെയും അദ്ദേഹം തിരഞ്ഞെടുത്തു. അശ്വിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നത് 2023 ലോകകപ്പിനുള്ള വളരെ നിർണായകവും നല്ലതുമായ തീരുമാനമാണെന്നും ഗാംഗുലി പറഞ്ഞു.”ഇന്ത്യ വളരെ നല്ല ടീമാണ്, ശക്തമായ ടീമാണ്, ഏറ്റവും പ്രധാനമായി, അവർ വളരെ നല്ല വേഗതയിലാണ്. കഴിഞ്ഞ ഒന്നര മാസം ടീം ഇന്ത്യക്ക് വളരെ മികച്ചതായിരുന്നു. നിർണായകമായ ഏഷ്യാ കപ്പ് അവർ നേടിയിട്ടുണ്ട്. ഞാൻ വളരെ പ്രതീക്ഷയിലാണ്” ഇന്ത്യൻ ടീമിന്റെ പ്രതീക്ഷളെക്കുറിച്ച് ഗാംഗുലി പറഞ്ഞു.

“അദ്ദേഹം ഒരു മികച്ച സ്പിന്നറാണ്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നർ അദ്ദേഹമായിരിക്കും. കൂടാതെ, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിന്നറാണ്.ഈ ഫോർമാറ്റിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർ വളരെ പ്രധാനമാണെന്ന് ഞാൻ എപ്പോഴും കരുതുന്നു.വളരെ നല്ല തീരുമാനമാണ്. അക്‌സർ പട്ടേൽ പരിക്ക് കാരണം പുറത്തായത് യാദൃശ്ചികമായിരിക്കാം. പക്ഷെ അത് വളരെ നല്ല തീരുമാനമാണെന്ന് ഞാൻ കരുതുന്നു” രവിചന്ദ്രൻ അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുതിയതിനെ പിന്തുണച്ച് ഗാംഗുലി പറഞ്ഞു.
— BCCI (@BCCI) September 25, 2023
R Ashwin decodes THAT Marnus Labuschagne dismissal that has got everyone talking!
![]()
– By @28anand #TeamIndia | #INDvAUS | @ashwinravi99 | @IDFCFIRSTBank pic.twitter.com/6j9x4iQlFh
“പറയാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ പറയും ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്. നാല് ടീമുകൾ മികച്ചതായിരിക്കും” ലോകകപ്പിലെ മികച്ച നാല് ടീമുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.