‘2011 ൽ അച്ഛൻ 2023 ൽ മകൻ’ : വെസ്റ്റ് ഇൻഡീസിനെതിരെ റെക്കോർഡ് നേട്ടവുമായി ആർ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 700 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഡൊമിനിക്കയിലെ വിൻഡ്‌സർ പാർക്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് വെറ്ററൻ ഈ നേട്ടം കൈവരിച്ചത്.

അൽസാരി ജോസഫിനെ അശ്വിൻ പുറത്താക്കിയാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.ഇന്ത്യൻ ടീമിന് വേണ്ടിയുള്ള തന്റെ 271-ാം മത്സരത്തിലാണ് 700 വിക്കറ്റ് നേട്ടം കൈവരിച്ചത്.ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ എന്നിവരാണ് 700 വിക്കറ്റ് തികച്ച ഇന്ത്യൻ ബൗളർമാർ.ഹർഭജന്റെ 707 വിക്കറ്റ് നേട്ടത്തെ മറികടക്കാൻ ഓഫ് സ്പിന്നർ തൊടാവുന്ന ദൂരത്തിലാണ്. 401 മത്സരങ്ങളിൽ നിന്ന് 953 വിക്കറ്റുമായി കുംബ്ലെ ഒന്നാം സ്ഥാനത്താണ്.700 വിക്കറ്റ് തികയ്ക്കുന്ന 16-ാമത്തെ ബൗളർ കൂടിയാണ് അശ്വിൻ.

മുത്തയ്യ മുരളീധരൻ (1347), ഷെയ്ൻ വോൺ (1001), ജെയിംസ് ആൻഡേഴ്സൺ (975), കുംബ്ലെ, ഗ്ലെൻ മഗ്രാത്ത് (949), വസീം അക്രം (916), സ്റ്റുവർട്ട് ബ്രോഡ് (841),ഷോൺ പൊള്ളോക്ക് (829), വഖാർ യൂനിസ് (789), ചാമിന്ദ വാസ് (761), കോട്‌നി വാൽഷ് (746), ബ്രെറ്റ് ലീ (718), ടിം സൗത്തി (714), ഹർഭജൻ, ഡാനിയൽ വെട്ടോറി (705). എന്നിവരാണ് മറ്റ് ബൗളർമാർ.കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളർ എന്ന നേട്ടവും അശ്വിൻ വിദൂരമല്ല.ആദ്യ ഇന്നിഗ്‌സിൽ വെസ്റ്റ് ഇൻഡീസിനെ 150 റൺസിന് പുറത്താക്കിയപ്പോൾ രവിചന്ദ്രൻ അശ്വിൻ തന്റെ ടെസ്റ്റിലെ 33-ാമത്തെ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.

കളി നിർത്തുമ്പോൾ ഇന്ത്യ 80-0 എന്ന നിലയിലാണ്, യശസ്വി ജയ്‌സ്വാൾ പുറത്താകാതെ 40 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 30 റൺസുമായി പുറത്താകാതെ നിൽക്കുന്നു.ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാതെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ അശ്വിൻ 24.3 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടി. വിൻഡീസ് ബാറ്റർ ടാഗനറൈൻ ചന്ദർപോളിന്റെ (12) വിക്കറ്റ് നേടുന്നതിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും അഞ്ചാമത്തെയും കളിക്കാരനായി അദ്ദേഹം മാറി.

2011 ലെ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ അശ്വിൻ ടാഗെനറൈന്റെ പിതാവായ ശിവ്നാരൈൻ ചന്ദർപോളിനെ പുറത്താക്കി.മിച്ചൽ സ്റ്റാർക്ക്, ഇയാൻ ബോതം, വസീം അക്രം, ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ എന്നിവരാണ് ടെസ്റ്റിൽ അച്ഛനെയും മകനെയും പുറത്താക്കിയ മറ്റ് കളിക്കാർ.സ്റ്റാർക്കും ഹാർമറും ചന്ദർപോളിനെതിരെ ഈ നേട്ടം കൈവരിച്ചു.

Rate this post