സഞ്ജു സാംസണെ പരിശീലിപ്പിക്കാൻ വീണ്ടും രാഹുൽ ദ്രാവിഡ് എത്തുന്നു | Sanju Samson

ഇന്ത്യയുടെ ടി20 ലോകകപ്പ് 2024 വിജയത്തിൻ്റെ സൂത്രധാരനായ രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025ൽ രാജസ്ഥാൻ റോയൽസിൻ്റെ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ജൂണിൽ ബാർബഡോസിൽ ഇന്ത്യ നേടിയ വിജയത്തിന് ശേഷം നിലവിൽ ഒരു ചെറിയ കരിയർ ബ്രേക്കിലുള്ള ദ്രാവിഡ് ഉടൻ പരിശീലക വേഷത്തിൽ മടങ്ങിയെത്തും.

ഈ വർഷാവസാനം നടക്കുന്ന ലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിർത്തൽ പോലുള്ള സുപ്രധാന വിഷയങ്ങളിൽ ഫ്രാഞ്ചൈസിയുമായി ചേർന്ന് ദ്രാവിഡ് പ്രവർത്തിക്കും.“ചർച്ചകൾ അവസാന ഘട്ടത്തിലെത്തി, അദ്ദേഹം ഉടൻ തന്നെ മുഖ്യ പരിശീലകനായി ചുവടുവെക്കും,”.2021 മുതൽ റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായ കുമാർ സംഗക്കാര തൻ്റെ റോളിൽ തുടരും.

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചു. 2016-ൽ, താരം ഡൽഹി ഡെയർഡെവിൾസിലെത്തി (ഡൽഹി ക്യാപിറ്റൽസ്). 2019-ൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായ ദ്രാവിഡ് 2021-ൽ, ഇന്ത്യൻ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു.

ഇപ്പോൾ റോയൽസിൽ, ദ്രാവിഡ് സഞ്ജു സാംസണുമായി വീണ്ടും ഒന്നിക്കും,അദ്ദേഹം മറ്റൊരു സീസണിലേക്ക് RR ക്യാപ്റ്റനായി നിലനിർത്താൻ ഒരുങ്ങുകയാണ്. അതേസമയം, ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യയുടെ ബാറ്റിംഗ് കോച്ചായിരുന്ന വിക്രം റാത്തോറിനെ ഫ്രാഞ്ചൈസി അസിസ്റ്റൻ്റ് കോച്ചായി നിയമിച്ചേക്കുമെന്ന് ESPNCricinfo റിപ്പോർട്ട് ചെയ്തു.

Rate this post