‘യശസ്വി ജയ്‌സ്വാളിൻ്റെ ഇരട്ട സെഞ്ചുറികളല്ല!’ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച നിമിഷം തിരഞ്ഞെടുത്ത് രാഹുൽ ദ്രാവിഡ് | IND vs ENG

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 4-1 ന് ജയിച്ചത് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ സന്തോഷിപ്പിച്ചു. ബെൻ സ്‌റ്റോക്‌സിന്റെ നേതൃത്വത്തിലിറങ്ങിയ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് പരാജയപെട്ടതിന് ശേഷമായിരുന്നു ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്.

പരിക്കും മാറ്റ് കാരണങ്ങൾ കൊണ്ടും പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ കളിച്ചത്.യുവ താരങ്ങളുടെ മികവിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ഇംഗ്ലണ്ട് ഉയർത്തിയ വെല്ലുവിളിക്കെതിരെ യുവതാരങ്ങൾ നിലകൊണ്ടതിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് സന്തുഷ്ടനായിരുന്നു.“മനോഹരമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.ഞാൻ അവരിൽ നിന്ന് എല്ലായ്‌പ്പോഴും പഠിക്കുന്നു. രോഹിത് ഒരു മികച്ച നേതാവാണ്”രാഹുൽ ദ്രാവിഡ് പറഞ്ഞു. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തം ഏതാണെന്ന് തുറന്നു പറയുകളായാണ് രാഹുൽ ദ്രാവിഡ്.

അമ്മയുടെ അസുഖം വകവയ്ക്കാതെ രവിചന്ദ്രൻ അശ്വിൻ തിരിച്ചെത്തിയതാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച നിമിഷം എന്ന് ദ്രാവിഡ് പറഞ്ഞു.”അമ്മ ആശുപത്രിയിൽ ആയിരുന്നിട്ടും അശ്വിൻ ടീമിൽ തിരിച്ചെത്തിയത് പരമ്പരയിലെ ഏറ്റവും അവിസ്മരണീയ നിമിഷമായിരുന്നു. ഇത് ടീമിൻ്റെ സ്വഭാവം കാണിക്കുന്നു.ഒരു പരിശീലകനെന്ന നിലയിൽ അത് സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം കാണുമ്പോൾ സന്തോഷം നൽകുന്നു,” ദ്രാവിഡ് പറഞ്ഞു.

മൂന്നാം ടെസ്റ്റിൽ അശ്വിൻ പാതിവഴിയിൽ പോയെങ്കിലും അമ്മയുടെ ആരോഗ്യനില സ്ഥിരമായതിനെ തുടർന്ന് നാലാം ദിവസം തിരിച്ചെത്തി.രാജ്കോട്ട് ടെസ്റ്റിന്‍റെ രണ്ടാം ദിനം അമ്മ ആശുപത്രിയിലായതിനാല്‍ അശ്വിന്‍ ടീം വിട്ട് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യാന്‍ അശ്വിനെത്തി.