ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെഎൽ രാഹുൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുമെന്ന് രാഹുൽ ദ്രാവിഡ് | KL Rahul
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരക്ക് നാളെ ഹൈദരാബാദിൽ തുടക്കമാവുകയാണ്.അഞ്ച് മത്സരങ്ങൾ കളിക്കാനിരിക്കുന്നതിനാൽ ഇത് ഒരു നീണ്ട പരമ്പരയായിരിക്കും, അതിനായി ഇരു ടീമുകളും കഠിനമായി തയ്യാറെടുക്കുകയാണ്.കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ചുമതലകളിൽ നിന്നും ഒഴിവാക്കിയതാവും പരിശീലകൻ പറഞ്ഞു.
കെഎൽ രാഹുൽ ഒരു ബാറ്ററായി കളിക്കുമെന്നും കെഎസ് ഭരത് അല്ലെങ്കിൽ ധ്രുവ് ജുറൽ എന്നിവരിൽ ഒരാൾ വിക്കറ്റ് കീപ്പറായി കളിക്കുമെന്നും വാർത്താസമ്മേളനത്തിൽ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചു.“രാഹുൽ ഈ പരമ്പരയിൽ വിക്കറ്റ് കീപ്പറായി കളിക്കില്ല, സെലക്ഷനിൽ തന്നെ ഞങ്ങൾ അതിനെക്കുറിച്ച് വ്യക്തമാണ്. ഞങ്ങൾ മറ്റ് രണ്ട് വിക്കറ്റ് കീപ്പർമാരെ തിരഞ്ഞെടുത്തു.എന്നാൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ പരിഗണിക്കുകയും ഈ അവസ്ഥയിൽ കളിക്കുകയും ചെയ്യുമ്പോൾ, ഞങ്ങളുടെ മറ്റ് രണ്ട് കീപ്പർമാർക്കിടയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക” ദ്രാവിഡ് പറഞ്ഞു.
KL Rahul will play as a batter – it's going to be between KS Bharat & Dhruv Jurel 🧤#INDvENG pic.twitter.com/wnZ5GZb63t
— ESPNcricinfo (@ESPNcricinfo) January 23, 2024
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയിൽ വിക്കറ്റ് കീപ്പറാവുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.എന്നിരുന്നാലും വിരാട് കോഹ്‌ലി ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പിന്മാറിയതോടെ രാഹുലിനെ സ്പെഷ്യലിസ്റ് ബാറ്ററായി ബാറ്റുകയും കെഎസ് ഭാരതിനെ വിക്കറ്റ് കീപ്പർ പൊസിഷനിൽ കൊണ്ട് വരാനും മാനേജ്‌മെന്റിന് അവസരം ലഭിക്കും. ഇംഗ്ലണ്ട് ലയൺസിനെതിരെ ഒരു ഫിഫ്റ്റിയും സെഞ്ചുറിയും നേടിയ ഇന്ത്യ എയുടെ ബാറ്റിൽ മാന്യമായ ഫോമിലാണ് ഭരത്. ആ ഫോം ടെസ്റ്റ് പരമ്പരയിലും അത് തുടരാനാണ് കീപ്പർ ശ്രമിക്കുന്നത്.
🔹KS Bharat
— Sportskeeda (@Sportskeeda) January 23, 2024
🔸Dhruv Jurel
Who should keep wickets for India in the #INDvENG Test series? 🧤#KSBharat #DhruvJurel #KLRahul #India #Cricket #Sportskeeda pic.twitter.com/JVYXPrRhRE
ഇന്ത്യൻ സാഹചര്യങ്ങളിൽ ഭരതിന്റെ അനുഭവവും അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള സംഭാവനകളും കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിക്കറ്റ് കീപ്പറുടെ റോളിനായി ഭരത് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുതുമുഖമായ ദ്രുവ് ജ്യൂറൽ പുറത്തിരിക്കേണ്ടി വരും.സ്പിൻ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ പിച്ചുകളിൽ ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പരുടെ സാനിധ്യം ടീമിന് ആവശ്യമാണ്.