അനിശ്ചിതത്വത്തിന് വിരാമം , ഇന്ത്യൻ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും |Rahul Dravid

ഇന്ത്യൻ ടീമിന്റെ കോച്ചായി രാഹുൽ ദ്രാവിഡ് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകായണ്‌ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെയുള്ള സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങളുടെ കരാറും ബിസിസിഐ നീട്ടിയിട്ടുണ്ട്.

കരാറിന്റെ ദൈർഘ്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024 ലെ ടി20 ലോകകപ്പ് വരെയെങ്കിലും ദ്രാവിഡ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2021ലെ ടി20 ലോകകപ്പിന് ശേഷം വി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ദ്രാവിഡിന്റെ കാലാവധി 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലോടെ അവസാനിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും (ഡബ്ല്യുടിസി) ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തതടക്കം ദ്രാവിഡിന് കഴിഞ്ഞ രണ്ട് വർഷമായി മികച്ച റെക്കോർഡ് ഉണ്ട്.ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിൽ ദ്രാവിഡിന്റെ ആദ്യ നിയോഗം ദക്ഷിണാഫ്രിക്കൻ പര്യടനമാണ്. ഡിസംബർ 10 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ടി 20 ഐകളും മൂന്ന് ഏകദിനങ്ങളും ഉണ്ടാവും.തുടർന്ന് സെഞ്ചൂറിയനിലും (ഡിസംബർ 26 മുതൽ), കേപ് ടൗണിലും (ജനുവരി 3 മുതൽ) രണ്ട് ടെസ്റ്റുകൾകളിക്കും.

അതിനുശേഷം ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം സംസാരിച്ച ദ്രാവിഡ് ലോകകപ്പ് കിട്ടാത്തതിൽ നിരാശാജനകമാണെങ്കിലും മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞിരുന്നു.ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഒന്നിലധികം തവണ ചോദിച്ചപ്പോൾ, ലോകകപ്പിനുള്ള ഒരുക്കങ്ങളിൽ മുഴുകിയിരുന്നതിനാൽ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു.

Rate this post