സിക്സ് അടിച്ചു ഫിനിഷ് ചെയ്തിട്ടും സന്തോഷമില്ലാതെ രാഹുൽ,കാരണം ഇതാണ് |World Cup 2023

ഓസ്ട്രേലിയലക്ക് എതിരായ ഇന്നലെ നടന്ന മാച്ചിൽ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിച്ചത് രാഹുൽ, കോഹ്ലി എന്നിവർ മാസ്മരിക ഫിഫ്റ്റികളാണ്. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വെറും 199 റൺസ് മാത്രം നേടാനായി കഴിഞ്ഞപ്പോൾ മറുപടി ബാറ്റിംഗിൽ ടീം ഇന്ത്യ നേരിട്ടത് വൻ തകർച്ച.

ഇന്നിങ്സിലെ ആദ്യത്തെ ഓവറിൽ തന്നെ ഇഷാൻ കിഷൻ ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ രണ്ടാം ഓവറിൽ ഇന്ത്യക്ക് നഷ്ടമായത് രണ്ട് വിക്കറ്റുകൾ. ക്യാപ്റ്റൻ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും ഡക്കിൽ പുറത്തായി.തോൽവി മുന്നിൽ കണ്ട ഇന്ത്യക്ക് പിന്നെ രക്ഷകാരായത് കോഹ്ലി : രാഹുൽ എന്നിവർ നാലാം വിക്കറ്റിൽ അടിച്ചെടുത്ത 165 റൺസ് കൂട്ടുകെട്ട് തന്നെയാണ്.

അതേസമയം അർഹിച്ച സെഞ്ച്വറി ഇന്നലെ ലോകേശ് രാഹുലിന് നഷ്ടമായത് ഇന്ത്യൻ ഫാൻസിനും അത് പോലെ ഇന്ത്യൻ ക്യാംപിലും വേദനയായി മാറി.ഇന്ത്യക്ക് ജയിക്കാൻ 5 റൺസ് മാത്രം വേണ്ടപ്പോൾ രാഹുൽ സ്കോർ 91.ഒരു ഫോർ നേടി പിന്നീട് ഒരു സിക്സ് കൂടി നേടാനാണ് രാഹുൽ ട്രൈ ചെയ്തത്. അത് വഴി തന്റെ മറ്റൊരു സെഞ്ച്വറിയും ഇന്ത്യൻ ടീം ജയവും പൂർത്തിയാക്കാനാണ് രാഹുൽ ശ്രമിച്ചത്

പക്ഷെ രാഹുൽ പായിച്ച ആ ഷോട്ട് സിക്സ് ആയി മാറി. ഇതോടെ ഇന്ത്യൻ ഇന്നിങ്സ് ജയത്തിലേക്ക് എത്തി. അതൊരു സിക്സ് ആയി മാറുമെന്ന് രാഹുൽ പോലും ആഗ്രഹിച്ചില്ല. വേദനയിൽ രാഹുൽ നിൽക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.

Rate this post