‘കേരള ബ്ലാസ്റ്റേഴ്സ് ഒരു എക്സ്ട്രാ സ്ട്രൈക്കറെ ആഗ്രഹിക്കുന്നുണ്ടോ ?’ : സഞ്ജു സാംസൺ ഫുട്‌ബോൾ കളിക്കുന്നതിനോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് | Sanju Samson

അഫ്ഗാനിസ്ഥാനെതിരായ t 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാകുമെന്ന് സഞ്ജു സാംസൺ പ്രതീക്ഷിക്കുന്നു.ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഇഷ്ട താരമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തുടരുകയാണ്.ദശലക്ഷക്കണക്കിന് ആളുകൾ സഞ്ജു സാംസണെ പിന്തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സാംസൺ കളിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു.താരം പന്തുമായി ​മുന്നേറുന്നതിന്റെയും കോർണർ കിക്കെടുക്കുന്നതിന്റെയുമെല്ലാം വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആരാധകർ ആവേശത്തോടെയാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. സാംസൺ മുൻകാലങ്ങളിൽ ഫുട്ബോളിനെനോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ പിതാവ് ഒരു ഫുട്ബോൾ കളിക്കാരനാണെന്നും ഡൽഹി പോലീസ് ഫുട്ബോൾ ടീമിന് വേണ്ടി കളിച്ചുവെന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം സന്തോഷ് ട്രോഫിയില്‍ മുമ്പ് ഡല്‍ഹിക്കു വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. ഒഴിവു സമയങ്ങളിൽ സഞ്ജു പലപ്പോഴും ഫുട്‌ബോള്‍ കളിക്കാനും സമയം കണ്ടെത്താറുണ്ട്. സഞ്ജു ക്യാപ്ടനായ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.‘Fancy An Extra Striker Kerala Blasters’ എന്ന അടികുറിപ്പാണ് രജസ്ഥാൻ വിഡോയ്ക്ക് നൽകിയത്.കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അഫ്ഗാൻ പരമ്പരയിൽ നിന്നും പുറത്താവുകയും റുതുരാജ് ഗെയ്‌ക്‌വാദ് കളിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിക്കുന്ന സാഹചര്യത്തിൽ മികച്ച ഫോമിലുള്ള സഞ്ജു സാംസൺ ഇന്ത്യയുടെ ടി 20 ടീമിലേക്ക് മടങ്ങിയെത്തും എന്നുറപ്പാണ്.

ഈ പാരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഒരു സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള മികച്ച അവസരം സഞ്ജുവിന് ലഭിക്കും.ജനുവരി 5 ന് ആരംഭിക്കുന്ന ടൂർണമെന്റ് രഞ്ജി ട്രോഫിയിൽ കേരളത്തെ നയിക്കാൻ സഞ്ജു ഒരുങ്ങുകയാണ്. ഓപ്പണർ രോഹൻ കുന്നുമ്മലിനെ വൈസ് ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തു. ഉത്തർ പ്രദേശാണ് കേരളത്തിന്റെ എതിരാളികൾ.

Rate this post