ഐപിഎല്‍ ഇലവനെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നയിക്കും | Sanju Samson
ഐപിഎൽ 2024 കലാശ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബിദിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് കിരീടം നേടിയിരിക്കുകയാണ്. ഇത് മൂന്നാം തവണയാണ് കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ടി 20 ലോകകപ്പ് മുന്നിൽ നിൽക്കെ ഐപിഎല്ലിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഓരോ താരങ്ങളും ശ്രമിച്ചിരുന്നു.
മലയാളി താരം സഞ്ജു സാംസൺ സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ദിവസം പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ഇഎസ്പിഎൻ ക്രിക് ഇന്‍ഫോ ഐപിഎല്ലില്‍ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തപ്പോൾ മലയാളി താരം സഞ്ജു സാംസണെയാണ് ഐപിഎല്‍ ഇലവന്റെ നായകനും വിക്കറ്റ് കീപ്പറുമായി തെരഞ്ഞെടുത്തത്.531 റണ്‍സുമായി സീസണിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസൺ. സീസണിലെ തുടക്കത്തിലേ ഫോം സഞ്ജുവിന് അവസാന മത്സരങ്ങളിൽ നിലനിർത്താൻ സാധിച്ചില്ല.
ഐപിഎല്‍ ഫൈനല്‍ കളിച്ച കൊല്‍ക്കത്തയുടെ നായകനായ ശ്രേയസ് അയ്യര്‍ക്കോ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സിനോ ക്രിക്കിന്‍ഫോ ഇലവനില്‍ ഇടമില്ല.ഐപിഎല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച ട്രാവിസ് ഹെഡ്,അഭിഷേക് ശര്‍മ,ട്രെന്റ് ബൊള്‍ട്ട് എന്നിവര്‍ക്ക് നേരിയ വ്യത്യാസത്തിലാണ് സ്ഥാനം നഷ്ടമായതെന്ന് ക്രിക്കിന്‍ഫോ വ്യക്തമാക്കി.രാജസ്ഥാൻ പേസർ ട്രെൻഡ് ബോൾട്ടും ടീമിലില്ല.ക്വാളിഫയർ രണ്ടിൽ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു.
ഓപ്പണര്‍മാരായ ആര്‍സിബി താരം വിരാട് കോഹ്ലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങുന്നത്. റിയാന്‍ പരാഗ് ആണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്. ലക്നൗവിന്റെ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരനാണ് അഞ്ചാമത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ട്രൈസ്റ്റന്‍ സ്റ്റബ്സും കൊല്‍ക്കത്തയുടെ ആന്ദ്രെ റസലുമാണ് ആറും ഏഴും സ്ഥാനങ്ങളിൽ ഇറങ്ങുക. സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് വരും.
കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുമ്ര, രാജസ്ഥാന് റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി എന്നിവർ ഫാസ്റ്റ് ബൗളര്മാറായി വരുമ്പോൾ ആര്‍സിബി താരം രജത് പാടീദാർ, കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരെയാണ് ഇംപാക്ട് സബ്ബായി തിരഞ്ഞെടുത്തിരിക്കുന്നത്.