അവസാന ഓവറുകളിൽ തകർത്തടിച്ച് പരാഗ് , പഞ്ചാബിന് മുന്നിൽ റൺസ് വിജയ ലക്ഷ്യവുമായി രാജസ്ഥാൻ റോയൽസ് | IPL2025

പഞ്ചാബ് കിങ്സിനെതിരെ 206 റൺസ് വിജയ ലക്ഷ്യവുമായി രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി.45 പന്തിൽ നിന്നും മൂന്നു ബൗണ്ടറിയും 5 സിക്‌സും അടക്കം 67 റൺസ് നേടിയ ജൈസ്വാളാണ് റോയൽസിന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ 26 പന്തിൽ നിന്നും 38 റൺസും റിയാൻ പരാഗ് 25 പന്തിൽ 43 റൺസും നേടി . പഞ്ചാബിനായി ഫെർഗൂസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റനായി ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസണും ഫോമിലേക്ക് മടങ്ങിയെത്തിയ യശ്വസി ജൈസ്വാളും വേഗത്തിൽ റൺസ് സ്കോർ ചെയ്തു. അര്‍ഷ് ദീപ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 10 റൺസ് നേടാൻ സഞ്ജു-ജയ്സ്വാൾ സഖ്യത്തിന് സാധിച്ചു.

മൂന്നാം പന്തിൽ ബൗണ്ടറി നേടി സഞ്ജു മുന്നറിയിപ്പ് നൽകി.4-ാം ഓവറിൽ 19 റൺസാണ് പിറന്നത്. പവര്‍ പ്ലേ അവസാനിക്കും മുമ്പുള്ള ഓവറിൽ ടീം സ്കോര്‍ 50 കടന്നു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ രാജസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് എന്ന നിലയിൽ ആയിരുന്നു. എന്നാൽ 11 ആം ഓവറിൽ സ്കോർ 89 ലെത്തിയപ്പോൾ രാജസ്ഥാന് സഞ്ജു സാംസണെ നഷ്ടമായി.26 പന്തിൽ നിന്നും 38 റൺസ് നേടിയ സഞ്ജുവിനെ ലോക്കി ഫെർഗൂസൻ പുറത്താക്കി.

ബൗണ്ടറിയടിച്ച് ജയ്‌സ്വാൾ 40 പന്തിൽ നിന്നും തനറെ ഫിഫ്റ്റി പൂർത്തിയാക്കി. 12 ആം ഓവറിലെ അവസാന പന്തിൽ സിക്സ് അടിച്ച് ജയ്‌സ്വാൾ സ്കോർ 100 കടത്തി. 14 ആം ഓവറിൽ സ്കോർ സ്കോർ 123 ആയപ്പോൾ രാജസ്ഥാന് ജയ്‌സ്വാളിനെ നഷ്ടപ്പെട്ടു. 45 പന്തിൽ നിന്നും മൂന്നു ബൗണ്ടറിയും 5 സിക്‌സും അടക്കം ജയ്‌സ്വാൾ 67 റൺസ് നേടി. സ്കോർ 138 ആയപ്പോൾ 6 പന്തിൽ നിന്നും 12 റൺസ് നേടിയ നിതീഷ് റാണയെ രാജസ്ഥാന് നഷ്ടമായി. 19 ആം ഓവറിൽ സ്കോർ 185 ആയപ്പോൾ 12 പന്തിൽ നിന്നും 20 റൺസ് നേടിയ ഹേറ്റ്മേയറെ റോയൽസിന് നഷ്ടമായി. അവസാന ഓവറിൽ രാജസ്ഥാൻ സ്കോർ 200 കടന്നു.രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി