‘രജത് പാട്ടിദാർ vs സർഫറാസ് ഖാൻ’ : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ആര് അരങ്ങേറ്റം കുറിക്കും ? | Rajat Patidar vs Sarfaraz Khan

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്ന് കെ എൽ രാഹുലും രവീന്ദ്ര ജഡേജയും പുറത്തായതിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം നടത്തി വരുന്ന സർഫറാസ് ഖാന് ഇന്ത്യൻ ടീമിലേക്കുള്ള കന്നി ടെസ്റ്റ് കോൾ അപ്പ് ലഭിചിരിക്കുകയാണ്.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സർഫറാസിൻ്റെ ശരാശരി 69.86 ആണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ശരാശരിയുള്ള ബാറ്റർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് 26 കാരൻ.

സർഫറാസ് ഖാനും അദ്ദേഹത്തിൻ്റെ ആരാധകരും ആഭ്യന്തര ക്രിക്കറ്റ് പ്രേമികളും എല്ലാം ആഹ്ലാദഭരിതരാണ്.വർഷങ്ങളുടെ മികച്ച പ്രകടനത്തിന് ശേഷം 26-കാരന് ഒടുവിൽ തൻ്റെ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിൽ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള തൻ്റെ കന്നി കോൾ അപ്പ് ലഭിക്കാൻ സർഫറാസ് ഖാന് കഠിനാധ്വാനം ചെയ്യേണ്ടിവന്നു. കഴിഞ്ഞ 10 വർഷമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന താരത്തിൻ്റെ ശരാശരി 45 മത്സരങ്ങളിൽ നിന്ന് 69.85 ആണ്.

രാഹുലിൻ്റെയും വിരാട് കോഹ്‌ലിയുടെയും അഭാവത്തിൽ പരിക്ക് കാരണം അദ്ദേഹത്തിന് ഒടുവിൽ അവസരം ലഭിചെങ്കിലും അരങ്ങേറ്റം കുറിക്കാൻ സർഫറാസ് കാത്തിരിക്കണം.വിശാഖപട്ടണത്തിൽ നടക്കുന്ന IND vs ENG 2nd ടെസ്‌റ്റിൽ രജത് പാട്ടിദാറിന് അരങ്ങേറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോലിക്ക് പകരമായാണ് മധ്യപ്രദേശ് ബാറ്ററെ ടീമിൽ ഉൾപ്പെടുത്തിയത്. കോഹ്‌ലിയും കെഎൽ രാഹുലും ടീമിൽ ഇല്ലാത്തതിനാൽ രജത് പാട്ടിദാറിന് ഇത് ഒരു സുവർണ്ണാവസരമാണ്.ഇംഗ്ലണ്ട് ലയൺസിനെതിരെ രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെയാണ് രജത് പതിദാറിനെ ടെസ്റ്റ് പരമ്പരയിലേക്ക് വിളിച്ചത്.

കെ എൽ രാഹുലിന് പകരം അഞ്ചാം നമ്പറിൽ മധ്യനിരയിൽ സർഫറാസ് ഖാൻ ഓപ്‌ഷനായി തുടരുമ്പോഴും രജത് പാട്ടിദാർ കളിക്കാനുള്ള സാധ്യതയാണ് കാണുന്നത്.പാട്ടിദാറിന് മൂന്നാം നമ്പറിൽ ഓപ്പൺ ചെയ്യാനും കളിക്കാനും മാത്രമല്ല, മധ്യനിരയിൽ ബാറ്റ് ചെയ്യാനും കഴിയും.55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നാണ് രജത് പതിദാർ 4000 റൺസ് തികച്ചത്. 12 സെഞ്ചുറികളും 22 അർധസെഞ്ചുറികളും നേടിയ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 196 ആണ്. ഫോമിലല്ലാത്ത ശുഭ്മാന്‍ ഗില്ലിന് ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ടീം മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രജത് പാടിദാര്‍ മൂന്നും ശുഭ്മാന്‍ ഗില്‍ അഞ്ചും സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാം.ഹൈദരാബാദിൽ രണ്ട് തവണ പരാജയപ്പെട്ടെങ്കിലും ശ്രേയസ് അയ്യർ തൽക്കാലം നാലാം നമ്പർ സ്ലോട്ട് നിലനിർത്തും.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം : രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത് (ഡബ്ല്യുകെ), ധ്രുവ് ജൂറൽ (ഡബ്ല്യുകെ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), അവേഷ് ഖാൻ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ

5/5 - (1 vote)