ബിഹാറിനെതിരെ തുടക്കത്തിലേ ആഞ്ഞടിച്ച് അരങ്ങേറ്റക്കാരൻ അഖിൻ സത്താർ, കേരളം ആദ്യ ഇന്നിംഗ്സിൽ 227ന് ഓൾ ഔട്ട് | Ranji Trophy

അരങ്ങേറ്റക്കാരനായ മീഡിയം പേസർ അഖിൻ സത്താറിൻ്റെ ഇരട്ട വിക്കറ്റുകളുടെ ബലത്തിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ രണ്ടാം ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ബീഹാറിനെ 66/2 എന്ന നിലയിൽ ഒതുക്കി കേരളം.തൻ്റെ ആദ്യ ഓവറിൽ തന്നെ ശ്രമാൻ നിഗ്രോദിനെ അഖിൻ ഡക്കിന് പുറത്താക്കി.

യുവതാരം ബാബുൽ കുമാറിൻ്റെ (16) വിക്കറ്റ് വീഴ്ത്തി ബിഹാറിനെ 29/2 എന്ന നിലയിലാക്കി.ഓപ്പണർ പിയൂഷ് കുമാർ സിങ്ങും (26) എസ് ഗനിയും (15) എന്നിവർ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ക്രീസിൽ.അഖിൻ സത്താർ അഞ്ചു ഓവറിൽ 14 റൺസിന്‌ രണ്ടു വിക്കറ്റ് വീഴ്ത്തി.ശ്രേയസ് ഗോപാൽ 137 റൺസ് അടിച്ചുകൂട്ടിയപ്പോൾ കേരളം ഒന്നാം ഇന്നിങ്സിൽ 227 റൺസ് നേടി.

203/9 എന്ന നിലയിൽ പുനരാരംഭിച്ച കേരളത്തിന് 6.3 ഓവറിൽ 24 റൺസും നേടി. 229 പന്തിൽ 21 ബൗണ്ടറിയും ഒരു സിക്‌സും സഹിതം ഗോപാൽ 137 റൺസ് നേടി.അഖിനൊപ്പം ഗോപാൽ അവസാന വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു.ഓപ്പണിങ് ബാറ്റ്‌സ്മാൻ ആനന്ദ് കൃഷ്ണൻ(9 റൺസ് ), നായകൻ രോഹൻ കുന്നുമ്മൽ(5 റൺസ് ), സച്ചിൻ ബേബി(1 റൺസ് ) വിഷ്ണു വിനോദ്(0)എന്നിവർ അതിവേഗം പുറത്തായി.

ശേഷം എത്തിയ ശേഷം ശ്രേയസ് ഗോപാൽ കേരളത്തെ മുന്നോട്ട് നയിച്ചു.69 പന്തുകളിൽ നിന്നും 37 റൺസ് നേടിയ അക്ഷയ് മികച്ച പിന്തുണ നൽകി.ലാസ്റ്റ് മാച്ചിൽ മുംബൈയോട് തോറ്റ കേരള ടീമിന് ബീഹാർ എതിരായ മത്സരം നിർണായകമാണ്‌

2.7/5 - (4 votes)