രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരെ നാണംകെട്ട തോല്‍വിയുമായി കേരളം | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ മുംബൈക്കെതിരെ കേരളത്തിന് ദയനീയ തോൽവി. 232 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് കേരളത്തിന് നേരിട്ടത്.327 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന കേരളം 94 റൺസിന്‌ എല്ലാവരും പുറത്തായി. ഇന്നത്തെ വിക്കറ്റ് പോവാതെ 24 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് ഇന്ന് 70 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.

26 റൺസ് നേടിയ രോഹൻ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. സഞ്ജു സാംസൺ 15 റൺസുമായി പുറത്താവാതെ നിന്നു. മുംബൈക്കായി മുലാനി അഞ്ചു വിക്കറ്റ് നേടി.ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 16 റൺസ് ന്ത്യ ഓപ്പണർ ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സക്സേനയെ മുൻ ഇന്ത്യൻ താരം ധവാൽ കുൽക്കർണി ക്‌ളീൻ ബൗൾഡ് ചെയ്തു. സ്കോർ 41 ൽ നിൽക്കെ 4 റൺസ് നേടിയ കൃഷ്ണ പ്രസാദിനെയും കുൽക്കർണി മടക്കി. സ്കോർ 47 ൽ നിൽക്കെ 26 രുൺസ്‌നേടിയ രോഹൻ കുന്നുമ്മലിനെയും കേരളത്തിന് നഷ്ടമായി.

ഷംസ് മുലാനിയുടെ പന്തില്‍ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നല്‍കി മടങ്ങി. തൊട്ടു പിന്നാലെ 11 റൺസ് നേടിയ രോഹൻ പ്രേമിനെയും കേരളത്തിന് നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബി(12), വിഷ്ണു വിനോദ്(6) എന്നിവരെ മടക്കിയ തനുഷ് കൊടിയാന്‍ പുറത്താക്കി. 13 റൺസ് എടുക്കുന്നതിനിടയിൽ അവസാന നാല് വിക്കറ്റുകൾ കൂടി വീണതോടെ കേരളം 94 റൺസിന്‌ ഓൾ ഔട്ടായി .53 പന്ത് നേരിട്ട സഞ്ജു രണ്ട് ബൗണ്ടറി മാത്രം പറത്തിയാണ് 15 റണ്‍സുമായി പുറത്താകാതെ നിന്നത്.

105/0 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മുംബൈ ഓപ്പണർമാരായ ജയ് ബിസ്തയും ഭൂപൻ ലാൽവാനിയും ചേർന്ന് സ്‌കോർ 148 ലെത്തിച്ചു. മീഡിയം പേസർ എം ഡി നിധീഷാണ് ബിസ്റ്റയെ 73 റൺസിന് പുറത്താക്കി ബ്രേക്ക്ത്രൂ നൽകിയത്. വലംകൈയ്യൻ തന്റെ 100 പന്തിൽ മൂന്ന് ഫോറുകൾ പറത്തി.ലാൽവാനിയും മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രണ്ടാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. വലംകൈയ്യൻ ലാൽവാനി തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ചുറിക്ക് മുന്നേ വീണു

179 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 88 റൺസാണ് 24കാരൻ നേടിയത്.ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സക്‌സേന മൂന്ന് അതിവേഗ വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ പ്രതീക്ഷകൾ ഉയർത്തി. 16 റൺസെടുത്ത രഹാനെയെ സക്‌സേന മടക്കി. സുവേദ് പാർക്കർ (14), ശിവം ദുബെ (1) എന്നിവരുടെ വിക്കറ്റുകൾ സക്‌സേനയും വീഴ്ത്തി. മുംബൈ 226/5 എന്ന സ്‌കോറിലെത്തി.വിക്കറ്റ് കീപ്പർ പ്രസാദ് പവാറും ഷംസ് മുലാനിയും ആറാം വിക്കറ്റിൽ 32 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പവാറിനെ 35 റൺസിന് നിധീഷ് പുറത്താക്കി.മുലാനി (30), മോഹിത് അവസ്തി (32) എന്നിവർ ചേർന്നാണ് മുംബൈയെ 300 കടത്തിയത്.സക്‌സേനയും ശ്രേയസ് ഗോപാലും നാല് വിക്കറ്റ് വീതം വീഴ്ത്തി.

Rate this post