യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ താരം പുറത്ത് , പകരക്കാരനായി ബാഴ്സലോണ താരം |Brazil

പരിക്കേറ്റ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് പകരക്കാരനായി ബാഴ്‌സലോണ വിംഗർ റാഫിൻഹയെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച സെൽറ്റ വിഗോയ്‌ക്കെതിരായ മാഡ്രിഡിന്റെ 1-0 ലാ ലിഗ വിജയത്തിൽ വിനിഷ്യസിന് ഹാംസ്ട്രിംഗിന് പരിക്കേൽക്കുകയും ആറാഴ്ച വരെ പുറത്തിരിക്കേണ്ടി വരുമെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതോടെ സെപ്റ്റംബർ 8, 12 തീയതികളിൽ ബൊളീവിയയ്ക്കും പെറുവിനുമെതിരായ ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾ റയൽ താരത്തിന് കളിക്കാൻ സാധിക്കില്ല.പരിക്കേറ്റ 23 കാരനായ താരത്തിന് പകരക്കാരനായി കോച്ച് ഫെർണാണ്ടോ ദിനിസ് റാഫിൻഹയെ തെരഞ്ഞെടുത്തതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) പറഞ്ഞു.

26 കാരനായ റാഫിൻഹ മുമ്പ് 2022 ഖത്തറിൽ നടന്ന ലോകകപ്പിൽ ബ്രസീലിനു വേണ്ടി കളിച്ചിരുന്നു.ഗെറ്റാഫെയ്‌ക്കെതിരായ അവരുടെ ലീഗ് അരങ്ങേറ്റത്തിനിടെ ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും അടുത്ത രണ്ട് മത്സരങ്ങൾ നഷ്‌ടപ്പെടുകയും ചെയ്‌ത ബാഴ്‌സലോണയിൽ സങ്കീർണ്ണമായ തുടക്കം റാഫിഞ്ഞക്ക് ഉണ്ടായിരുന്നു.

വിനീഷ്യസിന്റെ അഭാവം ബ്രസീലിനു വലിയ തിരിച്ചടിയാവും എന്നുറപ്പാണ്. ഇതോടെ അൽ ഹിലാൽ സൂപ്പർ താരം നെയ്മറുടെ ചുമലിലായിരിക്കും ബ്രസീലിന്റെ മുന്നേറ്റത്തിന്റെ ചുമതല.

Rate this post