മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറായി അറ്റലാന്റയുടെ യുവ സൂപ്പർ താരം| Manchester United

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമാണ് അറ്റലാന്റയുടെ ഡാനിഷ് ഫോർവേഡ് റാസ്മസ് ഹോയ്‌ലുണ്ട്. സ്‌പോർട് ഇറ്റാലിയ പറയുന്നതനുസരിച്ച് അടുത്ത സീസണിന് മുന്നോടിയായി മാഞ്ചസ്റ്ററിലെത്താൻ അറ്റലാന്റ താരം ഇപ്പോൾ തയ്യാറാണ്. 50 മില്യൺ പൗണ്ടാണ് 20 കാരനായ താരത്തിന് ഇറ്റാലിയൻ ക്ലബ് നിശ്ചയിച്ചിരിക്കുന്ന വില.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സീരി എ ക്ലബ്ബിൽ ചേർന്ന ഹോയ്‌ലുണ്ട് ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടിയിട്ടുണ്ട്.വൗട്ട് വെഗോർസ്റ്റും ആന്റണി മാർഷ്യലും ക്ലബ് വിടാൻ ഒരുങ്ങുന്നതിനാൽ ഒരു ഫോർവേഡിനെ സ്വന്തമാക്കാനുള്ള ഒരുക്കകത്തിലാണ് യുണൈറ്റഡ്.ഡാനിഷ് കളിക്കാരന്റെ കൈമാറ്റം സംബന്ധിച്ച് അറ്റലാന്റയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്.

കഴിഞ്ഞ നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്ക് പോയത് മുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തിന് പകരക്കാരനെ തിരയുകയായിരുന്നു. റൊണാൾഡോക്ക് പകരമായി ബേൺലിയിൽ നിന്ന് ലോണിൽ വൗട്ട് വെഘോർസ്റ്റിനെ സൈൻ ചെയ്തിരുന്നു.ജനുവരിയിൽ വന്നതിന് ശേഷം 31 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ മാത്രം നേടിയ ഈ സീസണിലെ പ്രകടനത്തിലൂടെ ആരാധകരെയും ക്ലബ്ബിനെയും ആകർഷിക്കുന്നതിൽ വെഗോർസ്റ്റ് പരാജയപ്പെട്ടു. അത്കൊണ്ട് തന്നെ താരത്തെ യുണൈറ്റഡ് നിലനിർത്തില്ല.ടീമിനെ ശക്തിപ്പെടുത്താൻ എറിക് ടെൻ ഹാഗ് ഒരു പുതിയ സ്‌ട്രൈക്കറെ തേടുകയാണ്.

എറിക് ടെൻ ഹാഗിന്റെ ടാർഗെറ്റുകളുടെ ചുരുക്കപ്പട്ടികയിൽ ടോട്ടൻഹാം സൂപ്പർ താരം ഹാരി കെയ്ൻ, നാപ്പോളി പ്രതിഭ വിക്ടർ ഒസിംഹെൻ, ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ റാൻഡൽ കോലോ മുവാനി എന്നിവരും ഉൾപ്പെടുന്നു.ഹാരി കെയ്ൻ, ഒസിംഹെൻ എന്നിവർ വളരെ വിലപിടിപ്പുള്ളതും ബയേൺ കോലോ മുവാനിക്ക് വേണ്ടിയുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കുന്നതും കൊണ്ട് ഡാനിഷ് സ്ട്രൈക്കറാണ് യുണൈറ്റഡിന്റെ ലക്ഷ്യം.2022 ഓഗസ്റ്റിൽ 17 മില്യൺ യൂറോക്കാണ് ഹോയ്‌ലുണ്ട് ഓസ്ട്രിയൻ ക്ലബ് എസ് കെ സ്റ്റർം ഗ്രാസിൽ നിന്നും അറ്റലാന്റയിലേക്ക് എത്തുന്നത്.മോൺസയ്‌ക്കെതിരായ 2-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ അരങ്ങേറ്റ ഗോൾ നേടി.

ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ, ഹോജ്‌ലണ്ട് തന്റെ 34 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും നാല് അസിസ്റ്റുകളും നേടി.നിലവിൽ 2027 വരെ അറ്റലാന്റയുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.അറ്റലാന്റ £86 മില്ല്യൺ പ്രൈസ് ടാഗ് ആണ് ഡാനിഷ് സ്‌ട്രൈക്കർക്ക് വെച്ചിരിക്കുന്നത്.അടുത്ത സീസണിൽ റെഡ് ഡെവിൾസിനൊപ്പം ചേരാൻ ഹോജ്‌ലണ്ട് ഇതിനകം തന്നെ തീരുമാനിച്ചതായി ഊഹാപോഹങ്ങൾ ഉണ്ട്. കഴിഞ്ഞ സീസണിൽ അറ്റ്ലാന്റാക്കായി 34 മത്സരങ്ങളിൽ നിന്നും 10 ഗോളുകളാണ് താരം നേടിയത്. ഡെന്മാർക്ക് ജേഴ്സിയിൽ ആറു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയിട്ടുണ്ട്.

ചെൽസിയിൽ നിന്ന് മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. 55 മില്യൺ പൗണ്ടിനാണ് ഇംഗ്ലീഷ് ഇന്റർനാഷണലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചത്.24-കാരൻ 2028 വരെയുള്ള കരാറിലാണ് ഒപ്പുവെച്ചത്.ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രെ ഒനാനയെയും യുണൈറ്റഡ് ടീമിലെത്തിക്കാൻ സാധ്യതയുണ്ട്.ഡേവിഡ് ഡി ഗിയയുടെ വിടവാങ്ങൽ അർത്ഥമാക്കുന്നത് അടുത്ത സീസണിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറെ സൈൻ ചെയ്യേണ്ടിവരും എന്നാണ്.

Rate this post