‘ഇത്തവണ ഇന്ത്യ പരാജയപ്പെട്ടാൽ ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടി വരും’: രവി ശാസ്ത്രി |World Cup 2023

വേൾഡ് കപ്പ് 2023 ലെ അവസാന ലീഗ് മത്സരത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ നെതർലാൻഡ്സിനെ നേരിടും. നവംബർ 15 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുക.

ഈ വർഷത്തെ ലോകകപ്പ് ഇന്ത്യ നേടുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ലോകകപ്പിൽ തോൽവി അറിയാതെ മുന്നേറുന്ന ഏക ടീമിന് ഇന്ത്യ. ലോകകപ്പ് നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്ന് ശാസ്ത്രി പറഞ്ഞു. “12 വർഷം മുമ്പാണ് അവസാനമായി ഇന്ത്യ വിജയിച്ചത്. അവർക്ക് അത് വീണ്ടും ചെയ്യാൻ അവസരമുണ്ട്. ഇന്ത്യ കളിക്കുന്ന രീതി വെച്ച് നോക്കുമ്പോൾ, ഇത് ഏറ്റവും മികച്ച അവസരമാണ്. രാജ്യം കളിക്കാർ ട്രോഫി ഉയർത്തുന്നത് കാണാൻ ആഗ്രഹിക്കുന്നു” രവി ശാസ്ത്രി പറഞ്ഞു.

“ആറോ ഏഴോ കളിക്കാർ അവരുടെ ഏറ്റവും ഉയർന്ന നിലയിലായതിനാൽ ഇത് അവരുടെ മികച്ച അവസരമാണ്. ഇത് അവരുടെ അവസാന ലോകകപ്പ് ആയിരിക്കും, എല്ലാവരും ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് പ്രകടനം നടത്തുന്നത്. ഇത്തവണ നഷ്ടമായാൽ, ലോകകപ്പ് നേടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇന്ത്യക്ക് മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടിവരും, ”ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ബൗളിംഗ് ആക്രമണം ലോകകപ്പിലെ ഏറ്റവും മികച്ചതാണ്.ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങിയ പേസ് ത്രയം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.മധ്യ ഓവറുകളിൽ രവീന്ദ്ര ജഡേജയുടെയും കുൽദീപ് യാദവിന്റെയും സ്പിൻ കൂട്ടുകെട്ട് ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യക്ക് എക്കാലത്തെയും മികച്ച ബൗളർമാരാണ് ഇപ്പോഴുള്ളതെന്ന് ശാസ്ത്രി കരുതുന്നു.

Rate this post