അവസാന ഓവറുകളിൽ തകർത്തടിച്ച് കർത്തികും ,റാവത്തും : ചെന്നൈക്ക് മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ |IPL 2024

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉത്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ മുന്നിൽ 174 റൺസ് വിജയ ലക്ഷയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ . 78 ന് 5 എന്ന നിലയിൽ തകർന്ന ബെംഗളൂരിവിനെ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർ അനുജ് റാവത്തും ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്. റാവത് 25 പന്തിൽ നിന്നും 48 റൺസും ദിനേശ് കാർത്തിക് 26 പന്തിൽ നിന്നും 38 റൺസ് നേടി. ചെന്നൈക്ക് വേണ്ടി മുസ്തഫിസുർ റഹ്മാൻ നാല് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയാണ്. ഓപ്പണർമാരായ കോലിയും- ഡു പ്ലെസിസും ചേർന്ന് മികച്ച തുടക്കമാണ് ബംഗളുരുവിനു നൽകിയത്.ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിച്ച ഡു പ്ലെസിസ് 23 പന്തിൽ നിന്നും 35 നേടി അഞ്ചാം ഓവറിൽ സ്കോർ 41 ൽ നിൽക്കെ പുറത്തായി. മുസ്തഫിസുർ റഹ്മാന്റെ പന്തിൽ ഡു പ്ലെസിസിനി രചിൻ രവീന്ദ്ര പിടിച്ചു പുറത്താക്കി.

ആ ഓവറിലെ അവസാന പന്തിൽ രജത് പട്ടീദാറിനെ പൂജ്യത്തിന് മുസ്തഫിസുർ പുറത്താക്കി. അടുത്ത ഓവറിൽ കൂറ്റനടിക്കാരൻ ഗ്ലെൻ മാക്സ്വെല്ലിനെ ദീപക് ചാഹർ പൂജ്യത്തിന് ധോണിയുടെ കൈകളിലെത്തിച്ചു. അഞ്ചാം വിക്കറ്റിൽ ഒത്തുകൂടിയ കോലിയും ഗ്രീനും ബംഗളുരു ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി. 12 ഓവറിൽ സ്കോർ 77 ൽ നിൽക്കെ 21 റൺസ് നേടിയ കോലിയെ മുസ്തഫിസുർ റഹ്മാൻ പുറത്താക്കി. ആ ഓവറിൽ തന്നെ 18 റൺസ് നേടിയ ഗ്രീനിനെയും മുസ്തഫിസുർ ക്ലീൻ ബൗൾഡ് ചെയ്തതോടെ ബെംഗളൂരു 78 റൺസിന്‌ അഞ്ച്‌ എന്ന നിലയിലായി.

ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർ അനുജ് റാവത്തും ചേർന്ന് സ്കോർ 100 കടത്തി. ഇരുവരും ചേർന്ന് 50 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. 19 ആം ഓവറിൽ ബെംഗളൂരു സ്കോർ 150 കടന്നു.

Rate this post