യുവന്റസിനോട് വലിയ തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് : ലിവർപൂളിനെ കീഴടക്കി ബയേൺ മ്യൂണിക്ക്

ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ യുവന്റസ്.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം.ഒന്നാം മിനുട്ടിൽ തന്നെ മോയിസ് കീൻ നേടിയ ഗോളിൽ യുവന്റസ് ലീഡ് നേടി.

ഈ സമ്മറിൽ ലില്ലെയിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറിയ യുണൈറ്റഡ് സ്റ്റേറ്റ്സ് താരം തിമോത്തി വീയ യുവന്റസിന്റെ രണ്ടാമത്തെ ഗോൾ നേടി.മക്കെന്നിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.38 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനായി ഒരു ഗോൾ മടക്കി.ടോണി ക്രൂസിന്റെ അസ്സിസ്റ്റിൽ നിന്നാണ് വിനിഷ്യസിന്റെ ഗോൾ പിറന്നത്. ഇഞ്ചുറി ടൈമിൽ ദുസാൻ വ്ലഹോവിച്ച് നേടിയ ഗോൾ സ്കോർ 3 -1 ആക്കി മാറ്റി. മാഡ്രിഡ് അവരുടെ പ്രീസീസൺ അമേരിക്കൻ പര്യടനത്തിലെ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്.

ലിവർപൂളിന്റെ പ്രീസീസൺ തയ്യാറെടുപ്പുകൾ പരാജയത്തോടെ അവസാനിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ ബയേൺ മ്യൂണിക്കിനോട് 4-3 ന് യുർഗൻ ക്ലോപ്പിന്റെ ടീം പരാജയെപ്പെട്ടു.രണ്ടാം മിനുട്ടിൽ ഡച്ച് താരം കോഡി ഗാക്‌പോ ലിവർപൂളിനെ മുന്നിലെത്തിച്ചു.28-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് വിർജിൽ വാൻ ഡേയ്ക്ക് ഹെഡ്‌ഡറിലൂടെ നേടിയ ഗോളിൽ ലിവർപൂളിന് രണ്ടു ഗോൾ ലീഡ് നേടിക്കൊടുത്തു.

33 ആം മിനുട്ടിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് സെർജ് ഗ്നാബ്രി ബയേണിനു വേണ്ടി ഒരു ഗോൾ നേടി. 42 ആം മിനുട്ടിൽ ലെറോയ് സാനെ ബയേണിന്റെ രണ്ടാം ഗോൾ നേടി.66-ാം മിനിറ്റിൽ ലൂയിസ് ഡയസ് ലിവർപൂളിനായി മൂന്നാം ഗോളും കൂട്ടിച്ചേർത്തപ്പോൾ 80 ആം മിനുട്ടിൽ ജോസിപ് സ്റ്റാനിസിച്ച് ഒരു ഫ്രീകിക്കിൽ നിന്ന് ജർമ്മൻ ക്ലബ്ബിനെ ഒപ്പമെത്തിച്ചു.ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെ ഫ്രാൻസ് ക്രാറ്റ്‌സിഗ് ബയേണിന്റെ വിജയ ഗോൾ നേടി.

Rate this post