മാഞ്ചസ്റ്ററിൽ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് സെമിയില്‍ : ആഴ്സണലിനെ തോൽപ്പിച്ച് ബയേണും സെമിയിൽ

എത്തിഹാദ് സ്റ്റേഡിയത്തിൽ പെനാൽറ്റിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3ന് തോൽപ്പിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ച് റയൽ മാഡ്രിഡ്. രണ്ടാം പാദ ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ പെനാൽറ്റി ഷൂട്ടിലേക്ക് മത്സരം പോയി.ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡ് നാല് അവസരങ്ങളും ഗോളാക്കി മാറ്റി.

എന്നാല്‍, മറുവശത്ത് മൂന്ന് പ്രാവശ്യം മാത്രമായിരുന്നു സിറ്റിക്ക് പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, മാറ്റിയോ കൊവാസിച്ച് റയലിന്‍റെ ലൂക്ക മോഡ്രിച്ച് എന്നിവര്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ പിഴച്ചത്. നേരത്തെ, റയലിന്‍റെ തട്ടകമായ സാന്‍റിയോഗോ ബെര്‍ണബ്യൂവില്‍ നടന്ന ആദ്യ പാദ മത്സരം 3-3 സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന്റെ 68 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചത് സിറ്റിയുടെ താരങ്ങളായിരുന്നു. 33 ഷോട്ടുകൾ സിറ്റി താരങ്ങൾ പായിച്ചു. അതിൽ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

എന്നാൽ എട്ട് ഷോട്ടുകൾ മാത്രമാണ് റയൽ താരങ്ങളുടെ ഭാ​ഗത്ത് നിന്നുണ്ടായത്. ഗോൾ കീപ്പർ ആന്ദ്രേ ലൂനിന്റെ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന് വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ 12-ാം മിനിറ്റിൽ റോഡ്രിഗോ നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് ലീഡ് നേടി.മത്സരത്തിന്‍റെ 76-ാം മിനിറ്റില്‍ കെവിൻ ഡി ബ്രൂയിൻ നേടിയ ഗോളിലൂടെ സിറ്റി സമനില പിടിച്ചു.നിശ്ചിത സമയവും അധിക സമയവും പൂർത്തിയായപ്പോഴും ഇരുടീമുകളും സമനില പാലിച്ചു. പിന്നാലെ മത്സരം പെനാൽറ്റി ഷോട്ട് ഔട്ടിലേക്ക് കടന്നു.ജൂലിയൻ അൽവാരസ് തൻ്റെ ഓപ്പണിംഗ് പെനാൽറ്റി ഗോളാക്കി മാറ്റുകയും ലൂക്കാ മോഡ്രിച്ചിൻ്റെ ശ്രമം രക്ഷപ്പെടുത്തുകയും ചെയ്തു.

എന്നാൽ മാഡ്രിഡ് ഗോൾകീപ്പർ ആൻഡ്രി ലുനിൻ പിന്നീട് സിൽവയുടെയും കൊവാസിച്ചിൻ്റെയും തുടർച്ചയായ സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തി.സിറ്റിക്കായി പിന്നീടെത്തിയ ഫില്‍ ഫോഡനും എഡേര്‍സണും ഗോള്‍ നേടിയെങ്കിലും നാച്ചോയുടെയും ആന്‍റോണിയോ റുഡിഗറുടെയും പെനാൽറ്റികൾ റയലിന് അവസാന നാലിൽ സ്ഥാനം നേടിക്കൊടുത്തു.തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമെന്ന നേട്ടവും തുടർച്ചയായ ട്രിബിളുകൾ പിന്തുടരാനുള്ള സിറ്റിയുടെ ശ്രമവും തോൽവി അവസാനിപ്പിച്ചു.

മറ്റൊരു ക്വാർട്ടറിൽ ബയേൺ മ്യൂണിക്ക് ഒരു ഗോളിന് ആഴ്‌സനലിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ സ്ഥാനം പിടിച്ചു.ജോഷ്വ കിമ്മിച്ചിൻ്റെ 63-ാം മിനിറ്റിലെ ഹെഡ്ഡാറാണ് ബയേണിന് വിജയം നേടിക്കൊടുത്തത്. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചിരുന്നു.3-2 അഗ്രഗേറ്റ് ജയത്തോടെ നാല് വർഷത്തിനിടെ ആദ്യമായി ബയേൺ സെമിയിലെത്തുകയും ചെയ്തു.

ബുണ്ടസ്‌ലിഗ കിരീടവും ജർമ്മൻ കപ്പും നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം ഒരു ദശാബ്ദത്തിലേറെയായി അവരുടെ മോശം ആഭ്യന്തര സീസണിൽ സഹിച്ചുനിൽക്കുന്ന ബയേൺ അവസാന നാലിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയ റയൽ മാഡ്രിഡിനെ നേരിടും.മറ്റൊരു സെമിയിൽ ഫ്രഞ്ച് ക്ലബ് പി എസ് ജി ജർമ്മൻ ക്ലബ് ബൊറൂസ്യ ‍ഡോർട്ട്മുണ്ടിനെ നേരിടും.ഏപ്രിൽ 30ന് ആണ് സെമി പോരാട്ടങ്ങൾ നടക്കുക.

Rate this post